Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമക്കൾക്കു മേൽ ഒരു...

മക്കൾക്കു മേൽ ഒരു കണ്ണു വേണം...

text_fields
bookmark_border
തൃശൂർ: മക്കൾ ലഹരി വസ്തുക്കൾക്ക് അടിമയാവുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് വ്യാജമദ്യ ഉൽപാദനത്തിനത്തിനും വിതരണത്തിനുമെതിരെ പ്രവർത്തിക്കുന്ന ജില്ലതല ജനകീയ സമിതി. വിദ്യാര്‍ഥികളും യുവാക്കളും ലഹരി വസ്തുക്കള്‍ക്ക് അടിമകളാവുന്ന പ്രവണത ഏറി വരുന്നുണ്ട്. ഇതിൽ നിയമ സംവിധാനങ്ങൾക്കൊപ്പം രക്ഷിതാക്കളുടെയും ജാഗ്രത വേണമെന്ന് സമിതി ആവശ്യപ്പെട്ടു. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ലഹരി വിരുദ്ധ ക്ലബുകളും അധ്യാപകരുടെ ഇടപെടലും എന്‍ഫോഴ്‌സ്‌മ​െൻറ് പ്രവര്‍ത്തനവും നടക്കുന്നുണ്ട്. എന്നാൽ, മക്കളുടെ മാറ്റം പലപ്പോഴും രക്ഷിതാക്കള്‍ മനസ്സിലാക്കുന്നില്ലെന്നും കേസിൽ അകപ്പെടുമ്പോഴാണ് മക്കള്‍ ലഹരിക്കടിമകളാണെന്ന കാര്യം രക്ഷിതാക്കള്‍ അറിയുന്നതെന്നും യോഗത്തില്‍ സംസാരിച്ച എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ എന്‍.കെ. നാരായണന്‍കുട്ടി പറഞ്ഞു. കലക്ടര്‍ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ യോഗത്തിനു ശേഷം ഇതുവരെ 29 അബ്കാരി കേസുകളും 120 നാർക്കോട്ടിക്സ് കേസുകളിലുമായി 151 പ്രതികളെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. വിവിധ ലഹരി വസ്തുക്കളും 10 വാഹനങ്ങളും 48,580 രൂപയും പിടിച്ചെടുത്തു. കമ്മിറ്റി അംഗങ്ങള്‍ ഉന്നയിച്ച പരാതികളില്‍ നടപടിയെടുത്തു വരുന്നതായി ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു. 35 കോളനികള്‍ സന്ദര്‍ശിച്ചു. ന്യൂജനറേഷന്‍ ബൈക്കുകളിലും ആംബുലന്‍സുകളിലും ലഹരി പദാര്‍ഥങ്ങള്‍ കടത്തുന്നത് അന്വേഷിക്കണമെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. ഓണക്കാലത്തോടനുബന്ധിച്ച എന്‍ഫോഴ്‌സ്‌മ​െൻറ് പ്രവര്‍ത്തനം ശക്തമാക്കണം. ബിവറേജ് ഷോപ്പില്‍നിന്നും മദ്യം വാങ്ങി ഡ്രൈഡേ ദിനങ്ങളില്‍ അധികവിലയ്ക്ക് വിൽക്കുന്നത് തടയണമെന്ന ആവശ്യവും ഉയർന്നു. വീടുകള്‍, കൂട്ടായ്മകള്‍, സ്വാശ്രയ സംഘങ്ങള്‍ എന്നിവ ആഘോഷ വേളകളുടെ ഭാഗമായി വൈന്‍ നിര്‍മിച്ച വില്‍ക്കുന്നത് നിയമ വിരുദ്ധമാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ ജില്ല പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ജെന്നി ജോസഫ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ഉമാദേവി, എ.ഡി.എം സി. ലതിക, എക്‌സൈസ് അസിസ്റ്റൻറ് കമീഷണര്‍ ഷാജി രാജന്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story