Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജോത്സ്യനെ ആക്രമിച്ച...

ജോത്സ്യനെ ആക്രമിച്ച കേസിൽ പ്രതി കീഴടങ്ങി

text_fields
bookmark_border
കൊടുങ്ങല്ലൂർ: പെൺകുട്ടിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന് ജോത്സ്യനെ പുലർച്ചെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കാക്കനാട് ശാന്തിനഗർ കിളിയാക്കൽ അജാസാണ് (26) കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. കഴിഞ്ഞ ജൂൺ ഒന്നിന് പുലർച്ചെ രണ്ടിന് എസ്.എൻ പുരം പോഴങ്കാവ് ഷാപ്പിന് സമീപത്തെ പള്ളാർക്കാട്ട് രാധാരമണനാണ് ആക്രമിക്കപ്പെട്ടത്. ഇയാളുടെ കുടുംബ സുഹൃത്തി​െൻറ മകളെ പ്രതി നിരന്തരം ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതി​െൻറ വൈരാഗ്യത്തിലായിരുന്നു ആക്രമണം. ബംഗളൂരുവിലും തിരുവനന്തപുരത്തും എറണാകുളത്തും ഒളിവിൽ കഴിഞ്ഞ പ്രതി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story