Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂർ ഗവ.ഗേൾസ്...

കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹയർസെക്കൻഡറിക്ക് പി.ടി.എ പുരസ്കാരം

text_fields
bookmark_border
െകാടുങ്ങല്ലൂർ: മികച്ച വിദ്യാലയത്തിന് സംസ്ഥാന പി.ടി.എ കമ്മിറ്റി നൽകുന്ന പുരസ്കാരം കൊടുങ്ങല്ലൂർ ഗവ. ഗേൾസ് ഹയർ െസക്കൻഡറി സ്കൂളിന്. കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച അക്കാദമിക, അക്കാദമികേതര പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്കാരം. കൊടുങ്ങല്ലൂർ ക്രാഫ്റ്റി​െൻറ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കി വരുന്ന 'മിടുക്കിക്കൊരു ഭവനം' സൗജന്യ പാർപ്പിട പദ്ധതി, 'നിറവ്' ആട് വളർത്തൽ പദ്ധതി, അധ്യാപക കൂട്ടായ്മയിൽ സജീകരിച്ച കമ്പ്യൂട്ടർ ലാബ്, പി.ടി.എയുടെ ക്ലാസ് മുറി നിർമാണം എന്നിവയോടൊപ്പം കഴിഞ്ഞ നാല് വർഷമായി 'ദയ'അഗതി മന്ദിരത്തിലേക്ക് വിദ്യാർഥികൾ ഉച്ച ഭക്ഷണം നൽകി വരുന്നുണ്ട്. സജീവമായ എൻ.എസ്.എസ് യൂനിറ്റും ഇവിടെയുണ്ട്. സ്റ്റുഡൻറ് പൊലീസ്, സ്ക്കൗട്ട് ആൻഡ് ഗൈഡ്, ജൂനിയർ റെഡ് ക്രോസ് ടീം, സ്കൂൾ ബാൻറ് സംഘം എന്നിവ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളെന്ന ബഹുമതിയും ഇൗ സ്കൂളിനുണ്ട്. കേന്ദ്ര സർക്കാറി​െൻറ 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' ജില്ലതല പുരസ്കാരത്തോടൊപ്പം, ജില്ലയിലെ മികച്ച അധ്യാപകനുള്ള ജില്ലതല പി.ടി.എ അവാർഡ് നേടിയത് ഇൗ സ്കൂളിലെ ഇ.കെ. സോമനാണ്. നാലാം തീയതി തൃശൂർ ജവഹർ ബാലഭവനിലാണ് പുരസ്കാര സമർപ്പണം.
Show Full Article
TAGS:LOCAL NEWS 
Next Story