Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.എസ്​.ഇ.ബി ബിൽ...

കെ.എസ്​.ഇ.ബി ബിൽ റദ്ദാക്കാൻ വിധി

text_fields
bookmark_border
തൃശൂർ: വൈദ്യുതി ദുരുപയോഗം ആരോപിച്ച് കെ.എസ്.ഇ.ബി നൽകിയ ബിൽ റദ്ദാക്കാൻ തൃശൂർ ഉപഭോക്തൃ ഫോറം വിധി. ഇരിങ്ങാലക്കുട ഗാന്ധിഗ്രാം ചിരിയങ്കണ്ടത്ത് വീട്ടിൽ സി.കെ. ജോൺ ഫയൽ ചെയ്ത ഹർജിയിലാണ് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ രണ്ടിലെ അസിസ്റ്റൻറ് എൻജിനീയർക്കും തിരുവന്തപുരത്തുള്ള സെക്രട്ടറിക്കുമെതിരെ ഉത്തരവായത്. ഗാർഹികാവശ്യത്തിനുള്ള കണക്ഷൻ കച്ചവട ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ബിൽ നൽകിയത്. കെ.എസ്.ഇ.ബി സമർപ്പിച്ച ഇൻസ്പെക്ഷൻ റിപ്പോർട്ട് കൃത്യതയും വിശദാംശങ്ങളും ഇല്ലാത്തതാെണന്ന് ഫോറം വിലയിരുത്തി. ൈവദ്യുതി ദുരുപയോഗം ബോർഡിന് തെളിയിക്കാനായിട്ടില്ലെന്ന് േഫാറം കണ്ടെത്തി. പ്രസിഡൻറ് പി.കെ. ശശി, അംഗം എം.പി. ചന്ദ്രകുമാർ എന്നിവരടങ്ങിയ ഫോറമാണ് ബിൽ റദ്ദാക്കാനും 1,000 രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story