Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാസയോഗ്യമായ വീട്...

വാസയോഗ്യമായ വീട് സാബിറക്കും മകനും ഇന്നും സ്വപ്‌നം

text_fields
bookmark_border
കോടാലി: വീട് നിർമിക്കാൻ സർക്കാർ പദ്ധതി പ്രഖ്യാപിച്ച് നടപ്പാക്കുമ്പോഴും വാസയോഗ്യമായ വീടില്ലാതെ ദുരിതമനുഭവിക്കുകയാണ് മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടത്തുള്ള ഒരമ്മയും മകനും. തൊഴിലുറപ്പുപണിക്കുപോയി ഉപജീവനം നടത്തുന്ന വിധവയായ സാബിറയും മകനുമാണ് തലചായ്ക്കാന്‍ അടച്ചുറപ്പുള്ളൊരു വീടില്ലാതെ വിഷമിക്കുന്നത്. വീട് ഏതുസമയത്തും ഇടിഞ്ഞുവീഴുമെന്നായതോടെ മുരിക്കുങ്ങല്‍ താളൂപ്പാടം പരേതനായ പാലൊളി വീട്ടില്‍ ഷെറീഫി​െൻറ ഭാര്യ സാബിറ മകനോടൊപ്പം വാടകവീട്ടിലേക്കു മാറി. ഷെറീഫ് രണ്ടുവര്‍ഷം മുമ്പ് മരിച്ചതോടെ തൊഴിലുറപ്പു പണിക്കു പോയാണ് ഇപ്പോള്‍ ജീവിക്കുന്നത്. മാതാവിനെ സഹായിക്കാനായി വിദ്യാര്‍ഥിയായ മകന്‍ ക്ലാസ് കഴിഞ്ഞുവന്ന് കടയില്‍ ജോലിക്കുപോകുന്നുണ്ട്. 2015- 16 സാമ്പത്തിക വര്‍ഷത്തില്‍ വീടില്ലാത്തവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി വാര്‍ഡ് തല ഗ്രാമസഭ തയാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ നാലാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും ഇപ്പോഴുള്ള പട്ടികയില്‍ ത‍​െൻറ പേര്്് ഉള്‍പ്പെട്ടിട്ടില്ലെന്ന് സാബിറ പരാതിപ്പെട്ടു. വീട് അനുവദിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത്, കലക്ടര്‍ എന്നിവര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണിവർ.
Show Full Article
TAGS:LOCAL NEWS 
Next Story