Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതിരച്ചിൽ വിഫലം; കടലിൽ ...

തിരച്ചിൽ വിഫലം; കടലിൽ വീണ അസം സ്വദേശിയെ കണ്ടെത്താനായില്ല

text_fields
bookmark_border
അഴീക്കോട്: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്തുന്നതിന് തുടർച്ചയായി മൂന്നാം ദിവസം നടത്തിയ തിരച്ചിലും വിഫലമായി. മത്സ്യ ബന്ധനത്തിനിടെ കടലിൽ വീണ് കാണാതായ അസം സ്വദേശി ഹാരിസുദ്ദീെന കണ്ടെത്തുന്നതിനായി നാവികസേനയുടെ ഡോണിയർ വിമാനവും ബുധനാഴ്ച തിരച്ചിലിനെത്തിയിരുന്നു. തീരദേശ പൊലീസും മത്സ്യ വകുപ്പി​െൻറ ബോട്ടും ഹാരിസുദ്ദീൻ പണിയെടുത്തിരുന്ന വള്ളത്തിലെ തൊഴിലാളികളും അപകടം സംഭവിച്ചതു മുതൽ തിരച്ചിൽ നടത്തി വരികയാണ്. തിങ്കളാഴ്ച രാവിലെ മത്സ്യബന്ധനത്തിനിടെ 'അയിരൂർ പരശുരാമൻ' വള്ളത്തിൽനിന്ന് കടലിൽ വീണാണ് ഇയാളെ കാണാതായത്. ഭാര്യയും മൂന്ന് മക്കളും ഉള്ളതായി സഹ ജോലിക്കാർ പറഞ്ഞു. അകന്ന ബന്ധു കേരളത്തിൽ ജോലിയെടുക്കുന്നതായും പറയുന്നു. എന്നാൽ ഇതുവരെ ബന്ധുക്കളാരും അന്വേഷിച്ചെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story