Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിലാവെട്ടം: സംഘാടക...

നിലാവെട്ടം: സംഘാടക സമിതി ഓഫിസ് തുറന്നു

text_fields
bookmark_border
കുന്നംകുളം: കുന്നംകുളത്തെ സംയുക്ത ഓണാഘോഷ പരിപാടിയായ നിലാവെട്ടം-2018 ​െൻറ മുന്നോടിയായി സംഘാടക സമിതി ഓഫിസ് പ്രവർത്തനം ആരംഭിച്ചു. കുന്നംകുളം ഹെർബർട്ട് റോഡിലെ നഗരസഭ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫിസി​െൻറ ഉദ്ഘാടനം ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ടി.കെ. വാസു, നഗരസഭ വൈസ് ചെയർമാൻ പി.എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ ഗീത ശശി, സുമ ഗംഗാധരൻ, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, കുന്നംകുളം സി.െഎ കെ.ജി. സുരേഷ്, തഹസിൽദാർ ടി. ബ്രീജാകുമാരി, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് കെ.പി. സാക്സൺ, പ്രസ് ക്ലബ് പ്രസിഡൻറ് ഡെന്നി പുലിക്കോട്ടിൽ, സെക്രട്ടറി മഹേഷ് തിരുത്തിക്കാട്, നഗരസഭ സെക്രട്ടറി കെ.കെ. മനോജ് തുടങ്ങിയവർ പങ്കെടുത്തു. കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ രണ്ട് വരെയുള്ള ദിവസങ്ങളിലാണ് നിലാവെട്ടം പരിപാടി നടക്കുക. വിപുലമായ സ്റ്റാളുകളോടുകൂടിയ എക്സിബിഷൻ, അമ്യൂസ്മ​െൻറുകൾ, കലാപരിപാടി എന്നിവയും ഉണ്ടാകും. മന്ത്രി എ.സി. മൊയ്തീൻ ചെയർമാനും നഗരസഭ ചെയർപേഴ്സൻ സീത രവീന്ദ്രൻ കൺവീനറുമായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story