Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദ്യാർഥിനിയോട്...

വിദ്യാർഥിനിയോട് മോശമായി സംസാരിച്ചു; ബസ്​ തടഞ്ഞ്​ ജീവനക്കാരെ വിദ്യാർഥികൾ മർദിച്ചു

text_fields
bookmark_border
കുന്നംകുളം: കോളജ് വിദ്യാർഥിനിയോട് ബസ് ജീവനക്കാരൻ മോശമായി സംസാരിച്ചുവെന്നാരോപിച്ച് ബസ് തടഞ്ഞുനിറുത്തി വിദ്യാർഥികൾ ജീവനക്കാരെ മർദിച്ചു. ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ച് പഴഞ്ഞി, മങ്ങാട് മേഖലകളിലേക്ക് സർവിസ് നിർത്തിവെച്ച് സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തി. കുന്നംകുളം-പഴഞ്ഞി റൂട്ടിൽ അരുവായി എം.ഡി കോളജിനു മുന്നിൽ വെച്ചാണ് ബസ് തടഞ്ഞ് ജീവനക്കാർക്ക് നേരെ ൈകയേറ്റം ഉണ്ടായത്. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. മർദനത്തിൽ ആര്യ ബസിലെ ജീവനക്കാരായ കണ്ടക്ടർ തിരുവത്ര വളപ്പിൽ മഹേഷ് (24), ഡ്രൈവർ ആദൂർ കല്ലൂർ പറമ്പിൽ രബിലേഷ് (27) എന്നിവർക്ക് പരിക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.15 പഴഞ്ഞിയിലേക്കുള്ള ഈ ബസി​െൻറ യാത്രയിൽ കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. പിന്നീടുള്ള പഴഞ്ഞിയിലേക്കുള്ള യാത്രയിൽ കോളജിനു മുന്നിൽ വിദ്യാർഥികൾ ബസ് തടഞ്ഞ് ജീവനക്കാരെ വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തെ തുടർന്ന് അൽപമയത്തിനകം പഴഞ്ഞി-മങ്ങാട് മേഖലകളിലേക്കുള്ള ബസ് സർവിസ് നിറുത്തിവെച്ചു. ഇതോടെ യാത്രക്കാർ പെരുവഴിയിലായി. സർവിസ് നിലച്ചതോടെ യാത്രക്കാർ ബസ്സ്റ്റാൻഡിലും തടിച്ചുകൂടി. ബസ് ജീവനക്കാരെ മർദിച്ച സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെയും വിദ്യാർഥിനിയോട് മോശമായി പെരുമാറിയതിന് കണ്ടക്ടർക്കെതിരെയും പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story