Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമര കോലാഹലത്തിൽ മുങ്ങി ...

സമര കോലാഹലത്തിൽ മുങ്ങി കാട്ടൂർ ആശുപത്രി

text_fields
bookmark_border
കാട്ടൂർ: സമര ബഹളത്തിൽ കാട്ടൂർ ആശുപത്രിയുടെ പ്രവർത്തനം. ബുധനാഴ്ച രാവിലെയാണ് ജനകീയ സംരക്ഷണ സമിതിയുടെ കിടത്തി ചികിത്സ സമരം, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കരിദിനാചരണം, ബി.ജെ.പിയുടെ പ്രതിഷേധ ധർണ എന്നിവ അരങ്ങേറിയത്. കാട്ടൂർ സർക്കാർ ആശുപത്രിയിൽ മുഴുവൻ സമയവും ഡോക്ടറെ നിയമിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വിവിധ കക്ഷികൾ സമരം നടത്തിക്കൊണ്ടിരിക്കെ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഉദ്ഘാടന പരിപാടിയാണ് സമരത്തിന് കാരണം. ബ്ലോക്ക് പഞ്ചായത്തി​െൻറ ഫണ്ടുപയോഗിച്ച് നിർമിച്ച പുതിയ വാർഡ്, നവീകരിച്ച ഓപറേഷൻ തിയറ്റർ, ശീതീകരിച്ചഫാർമസി, ഫീഡിങ് റൂം എന്നിവയുടെ ഉദ്ഘാടനവും ആധുനിക ലബോറട്ടറിയുടെ ശിലാസ്ഥാപന ചടങ്ങും ആശുപത്രി വളപ്പിൽ നടന്നു. എന്നാൽ, 56 ബെഡുകളുള്ള മൂന്ന് വാർഡുകൾ കിടത്തി ചികിത്സയില്ലാത്തതി​െൻറ പേരിൽ ആളൊഴിഞ്ഞുകിടക്കുമ്പോഴാണ് പുതിയ വാർഡ്‌ നിർമിച്ച് ഉദ്ഘാടനം സംഘടിപ്പിച്ചത്. ഉച്ചക്ക് രണ്ടുമണി വരെ മാത്രം പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ ഇത്തരം നിർമാണ പ്രവർത്തനങ്ങളുടെ ഗുണഫലം ജനങ്ങൾക്കു ലഭിക്കണമെങ്കിൽ മുഴുവൻ സമയവും ഡോക്ടറുടെ സേവനമുൾപ്പെടെയുള്ള കിടത്തി ചികിത്സ ആരംഭിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ജനകീയ സമിതിയുടെ സമരം പൊതുപ്രവർത്തകനായ വർഗീസ് വാറോക്കി ഉദ്ഘാടനം ചെയ്തു. ജോമോൻ വലിയവീട്ടിൽ അധ്യക്ഷനായി. കെ.എ. പ്രദീപ്, വി.എ. ബഷീർ, വർഗീസ് ചാലിശ്ശേരി, നാസർ നരിക്കുഴി, ഷാജി എടത്തിരുത്തി, തിലകൻ തളിയപറമ്പിൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ് കരിദിനത്തിന് മണ്ഡലം പ്രസിഡൻറ് എ.എസ്. ഹൈദ്രോസ് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story