Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപിക്കാസോ ഉണ്ണിക്ക്...

'പിക്കാസോ ഉണ്ണിക്ക് എതിരായ സൈബർ ആക്രമണം ഭീരുത്വം'

text_fields
bookmark_border
കൊടുങ്ങല്ലൂർ: മീശ നോവൽ എഴുതിയ എസ്. ഹരീഷിന് ഐക്യർഢ്യം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിൽ നിലപാട് കുറിച്ചിട്ട ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ പിക്കാസോ ഉണ്ണിക്കെതിരെ ഉണ്ടായ സൈബർ ആക്രമണം ഭീരുത്വമാണെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭിപ്രായപ്പെട്ടു. ഉണ്ണിയെയും കുടുംബങ്ങളേയും അസഭ്യവർഷങ്ങൾ ചൊരിഞ്ഞ് അധിക്ഷേപിച്ച്‌ ഭീഷണിപ്പെടുത്തി നിശ്ശബ്്ദനാക്കാമെന്ന വർഗീയവാദികളുടെ മോഹം നടക്കില്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖല യോഗം വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ സംഘ്പരിവാറി​െൻറ സംസ്കാരത്തി​െൻറയും അവരുടെ ഭീരുത്വത്തി​െൻറയും അടയാളമാണെന്നും യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. യു.കെ. സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വി. മനോജ് പ്രമേയം അവതരിപ്പിച്ചു. എം.കെ. പ്രതാപൻ, പ്രഫ. കെ. അജിത, കെ.എൻ. അജിത്കുമാർ, ശ്രീജിത്ത് അക്ഷര, ടി.എ. ഭരതവിക്രമൻ, എം.എ. സൈനുദ്ധീൻ, വി.എൻ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഗസൽ ഗായകൻ ഉമ്പായിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story