Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചാവക്കാട് താലൂക്ക്...

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ആധുനിക പ്രസവ ശുശ്രൂഷ സമുച്ചയം തുറക്കുന്നു

text_fields
bookmark_border
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ആധുനിക പ്രസവ ശുശ്രൂഷ സമുച്ചയം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ആരോഗ്യ സാമൂഹികക്ഷേമ മന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം ചെയ്യുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ അറിയിച്ചു. കെ.വി. അബ്ദുൽഖാദര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യം സാക്ഷാത്കരിക്കപ്പെടുകയാണ്. ഗര്‍ഭിണികള്‍ക്ക് വേണ്ടിയുളള പ്രത്യേക വാര്‍ഡ്, പ്രസവ ശുശ്രൂഷ വാര്‍ഡ്, ശീതീകരിച്ച പ്രസവ മുറി, മികച്ച സൗകര്യങ്ങളോടുകൂടിയ നവജാത ശിശുപരിചരണ യൂനിറ്റ്, ശീതീകരിച്ച ഓപറേഷന്‍ തിയറ്റര്‍, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് എന്നിങ്ങനെ ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രസവ ശുശ്രൂഷ സമുച്ചയമാണ് ആരോഗ്യ വകുപ്പ് അനുവദിച്ച 2.46 കോടി രൂപ ഉപയോഗിച്ച് സജ്ജമാക്കിയിരിക്കുന്നത്. പ്രസവ ശുശ്രൂഷ സമുച്ചയം പ്രവര്‍ത്തന സജ്ജമാകുന്നതോടെ തീരദേശ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടന്നിരുന്ന താലൂക്ക് ആശുപത്രി എന്ന ഖ്യാതി ചാവക്കാട് താലൂക്ക് ആശുപത്രി വീണ്ടും കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് വൈസ് ചെയര്‍പേഴ്‌സൻ മഞ്ജുഷ സുരേഷ് പറഞ്ഞു. സമുച്ചയത്തിനാവശ്യമായ ശീതീകരണ സംവിധാനങ്ങളും അനുബന്ധ ഉപകരണങ്ങളും ചാവക്കാട് നഗരസഭയുടെ 2018-19 വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്ന് വിനിയോഗിച്ചാണ് സജ്ജമാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എച്ച്. അക്ബര്‍, എ.സി. ആനന്ദന്‍, സബൂറ ബക്കര്‍, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. രമ്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി. അജയ് കുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story