Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുടിവെള്ള വിതരണത്തെ...

കുടിവെള്ള വിതരണത്തെ ചൊല്ലിയുള്ള സമരം അപഹാസ്യം -കോൺഗ്രസ്​

text_fields
bookmark_border
പാവറട്ടി: കുടിവെള്ള വിതരണത്തിന് പണം ചെലവഴിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പഞ്ചായത്തിൽ ഇടതുപക്ഷം നടത്തുന്ന സമരം അപഹാസ്യമാണെന്ന് യു.ഡി.എഫ് ഉന്നതാധികാര സമിതി അഭിപ്രായപ്പെട്ടു. വേനൽ രൂക്ഷമായിട്ടും കുടിവെള്ള വിതരണത്തിന് ഇടതു സർക്കാർ അനുമതി നൽകാത്തതിനാലാണ് കഴിഞ്ഞ വർഷം പൊതുജനങ്ങൾ പഞ്ചായത്തിലേക്ക് സമരം നടത്തിയത്. ആ സ്ഥിതിവിശേഷം ആവർത്തിക്കാതിരിക്കുന്നതിന് ഇത്തവണ മുൻകരുതലെടുക്കുകയും പഞ്ചായത്ത് ബോർഡ് ഐകകണ്ഠ്യേന കുടിവെള്ള വിതരണത്തിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. അതിനാലാണ് ഏപ്രിൽ മുതൽ തന്നെ കുടിവെള്ള വിതരണം നടത്താൻ സാധിച്ചത്. കഴിഞ്ഞ വർഷത്തേതി​െൻറ ഏകദേശം ഇരട്ടിയോളം വെള്ളം ഇത്തവണ വിതരണം നൽകിയെന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ സാക്ഷ്യപത്രം ഒപ്പിട്ടു നൽകിയിട്ടുള്ളതാണ്. മുൻ വർഷത്തേക്കാൾ ഇരട്ടി കുടിവെള്ളം വാർഡുകളിൽ വിതരണം ചെയ്തെന്ന് സാക്ഷ്യപത്രം നൽകിയ പ്രതിപക്ഷം അതിനായി ഇരട്ടി പണം െചലവാക്കിയെന്ന് പറഞ്ഞു സമരം നടത്തുന്നത് അപഹാസ്യമാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി വരും വർഷങ്ങളിൽ തീരപ്രദേശത്തുകാർക്കുള്ള കുടിവെള്ളം തടസ്സപ്പെടുത്താനും അതി​െൻറ പഴി യു.ഡി.എഫി​െൻറ തലയിൽ കെട്ടിവെക്കാനുമുള്ള ഗൂഢ രാഷ്ട്രീയ നീക്കമാണിത്. എൽ.ഡി.എഫ് ഭീഷണിക്കു വഴങ്ങി ചട്ടവിരുദ്ധമായി പഞ്ചായത്ത് ബോർഡ് തീരുമാനത്തെ നിഷേധിച്ച സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.ടി. ഉമ്മർ സലീം അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വി. വേണുഗോപാൽ, സി.സി. ശ്രീകുമാർ, പി.കെ. രാജൻ, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അസ്ഗറലി തങ്ങൾ, ജില്ല സെക്രട്ടറി വി.എം. മുഹമ്മദ് ഗസ്സാലി, നിയോജക മണ്ഡലം പ്രസിഡൻറ് ആർ.എ. അബ്ദുൽ മനാഫ്, മുഹമ്മദ് സിംല, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി എ.സി. ജോർജ്, പഞ്ചായത്ത് പ്രസിഡൻറ് വടക്കയിൽ അബു, എൻ.ജെ. ലിയോ, ഫ്രാൻസിസ് പുത്തൂർ, ബഷീർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story