Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.പി.എം തീവ്രവാദത്തെ...

സി.പി.എം തീവ്രവാദത്തെ സംരക്ഷിക്കാൻ പാർട്ടി സംവിധാനം ഉപയോഗിച്ചവർ -പി.എം. സാദിഖലി

text_fields
bookmark_border
ചാവക്കാട്: കേരളത്തിൽ തീവ്രവാദത്തെ സംരക്ഷിക്കാൻ പാർട്ടി സംവിധാനം പോലും ഉപയോഗിച്ച പാർട്ടിയാണ് സി.പി.എം എന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലി ആരോപിച്ചു. പാർട്ടിക്കകത്ത് നുഴഞ്ഞു കയറിയ തീവ്രവാദികളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സാദിഖലി പറഞ്ഞു. മുസ്‌ലിം യൂത്ത്ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ഭാഷ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാജാസ് കോളജിലെ എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവി​െൻറ കൊലപാതകത്തി​െൻറ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കുറ്റസമ്മതം മാത്രമാണ്. ആഭ്യന്തര മന്ത്രി ആവുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും എൻ.ഡി.എഫിനെ സഹായിച്ച കോടിയേരിയുടെ കുറ്റസമ്മതത്തിനു വിലയുണ്ടെങ്കിൽ അഭിമന്യു കൊലപാതകത്തിലെ പ്രതികൾക്കു മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം കൈവെട്ട് കേസിലെ പ്രതികൾക്ക് സ്വീകരണം നൽകിയ സാഹചര്യം അവർത്തിക്കുമെന്നും സാദിഖലി പറഞ്ഞു. മുസ്‌ലിം യൂത്ത്‌ ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ്‌ വി.എം. മനാഫ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ്‌ വി.കെ. മുഹമ്മദ്‌, ജില്ല സെക്രട്ടറി പി.എ. ശാഹുൽ ഹമീദ്, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ കരീം, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി ജലീൽ വലിയകത്ത്, വി.കെ. യൂസുഫ്, യൂത്ത് ലീഗ് ജില്ല ഭാരവാഹികളായ ടി.കെ. ഉസ്മാൻ, വി.പി. മൻസൂർ അലി, നൗഷാദ് തെരുവത്ത്, കെ.എം.സി.സി നേതാക്കളായ അഷ്‌കർ അലി തിരുവത്ര, കെ.കെ. ഹംസക്കുട്ടി, സാദിഖ് തിരുവത്ര, ലീഗ് ഭാരവാഹികളായ കെ.വി. അബ്ദുൽ കാദർ, ഫൈസൽ കാനാമ്പുള്ളി, ലത്തീഫ് പാലയൂർ, സി. മുഹമ്മദലി, യൂത്ത്ലീഗ് നേതാക്കളായ എ.എച്ച്. സൈനുൽ ആബിദീൻ, സി.എം. ഗഫൂർ, ഷെജീർ പുന്ന, പി.എസ്. മനാഫ്, നിഷാദ് മാളിയേക്കൽ, പി.എച്ച്. തൗഫീഖ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.വി. അലി അകലാട് സ്വാഗതവും കെ.എസ്. ഷാഫി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story