Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപട്ടാളം റോഡ്​...

പട്ടാളം റോഡ്​ കുപ്പിക്കഴുത്ത്​ പൊട്ടിക്കൽ: നഗരസഭ നീക്കം ആശങ്കയുടെ നിഴലിൽ

text_fields
bookmark_border
തൃശൂർ: പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിക്കാൻ നഗരസഭ നടത്തിയ നീക്കം ആശങ്കയുടെ നിഴലിൽ. ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയ കരട് ധരണാപത്രം സംസ്ഥാന പോസ്റ്റ് മാസ്റ്റർ ജനറൽ(പി.എം.ജി.) ഡൽഹി ഡയറക്ടറേറ്റിലേക്ക് അയച്ചു. ഡയറക്ടറേറ്റി​െൻറ അനുമതിക്കായാണ് അയച്ചിരിക്കുന്നത്. നഗരസഭ മുന്നോട്ട്വെച്ച പുതിയ വ്യവസ്ഥക്ക് ഡയറക്ടറേറ്റി​െൻറ അനുമതി ആവശ്യമുള്ളതിനാലാണിതെന്ന് പി.എം.ജി. ഒാഫിസ് വ്യക്തമാക്കി. നേരത്തെയുള്ള ധരണാപത്രം പ്രകാരം പുതിയ തപാൽ ഒാഫിസ് കെട്ടിടം നഗരസഭ പണിത് കൊടുക്കണം. അതിനാവശ്യമായ തുകയും കൈമാറണം. പഴയ ഹെഡ് പോസ്റ്റാഫിസ് കെട്ടിടം നിലകൊള്ളുന്ന 16.5 സ​െൻറ് സ്ഥലം തപാൽ വകുപ്പ് റോഡ് വീതി കൂട്ടാൻ നഗരസഭക്ക് കൈമാറും. പകരം നഗരസഭ തപാൽ വകുപ്പിന് നൽകുന്ന സ്ഥലത്താണ് പുതിയ കെട്ടിടം വരിക. കെട്ടിടം പണിതു കൊടുക്കുന്നതിനോടൊപ്പം അതി​െൻറ പണവും കെട്ടിവെക്കണമെന്ന വ്യവസ്ഥ നഗരസഭക്ക് സ്വീകാര്യമല്ലെന്നാണ് നഗരസഭ യോഗം തീരുമാനിച്ചത്. പകരം, പുതിയ കെട്ടിടത്തിനുള്ള പണം നൽകാമെന്നും കെട്ടിടം തപാൽ വകുപ്പ് പണിയണമെന്നുമാണ് മുന്നോട്ടുവെച്ചത്. തപാൽ വകുപ്പിന് പകരം സ്ഥലം രജിസ്റ്റർ ചെയ്തുകൊടുക്കുന്ന അന്നുതന്നെ പഴയ ഹെഡ് പോസ്േറ്റാഫിസ് കെട്ടിടം പൊളിക്കാനുള്ള രേഖ കൈമാറുകയും വേണമെന്നും നഗരസഭ മുന്നോട്ടുവെച്ചു. തിരുവനന്തപുരത്ത് പി.എം.ജി.യുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ ധാരണയായിട്ടുണ്ടെന്ന് മേയർ അജിത ജയരാജൻ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നഗരസഭ തീരുമാനം പി.എം.ജി. അംഗീകരിച്ച് നടപടിയിലേക്ക് നീങ്ങുമെന്നായിരുന്നു പ്രതീക്ഷ. അതാണ് ഇപ്പോൾ അസ്ഥാനത്തായത്. നഗരസഭയുടെ പുതിയ വ്യവസ്ഥകൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണമെന്ന് ഡയറക്ടറേറ്റ് നിലപാടെടുത്താൽ നടപടികൾ ഇഴയും. എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടിവരികയും ചെയ്യും. അതിനിടെ കരട് ധാരണ പത്രത്തിൽ പണം കെട്ടിവെക്കണമെന്ന വ്യവസ്ഥ ഉപേക്ഷിക്കണമെന്ന് സി.എൻ. ജയദേവൻ എം.പി ലോക്സഭയിൽ ഉപക്ഷേപത്തിലൂടെ ആവശ്യപ്പെട്ടു. പുതിയ കെട്ടിടം പണിയുന്നതിനു മുമ്പ് 1.69 ലക്ഷം കെട്ടിവെക്കണമെന്ന വ്യവസ്ഥ മുനിസിപ്പൽ നിയമ പ്രകാരം പ്രാവർത്തികമാക്കാനാവില്ലെന്നും എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story