Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി ചാവക്കാട് സ്വദേശി പിടിയിൽ

text_fields
bookmark_border
ആലുവ: ജില്ല ആശുപത്രിയുടെ പരിസരത്തുനിന്ന് എം.ഡി.എം.എ ലഹരിവസ്തുവുമായി യുവാവ് പിടിയിൽ. ചാവക്കാട് ഒരുമനയൂർ കറുപ്പംവീട്ടിൽ അബ്‌ദുൽ നിസാറിനെയാണ് (25) ആലുവ എക്സൈസ് റേഞ്ച് സംഘം അറസ്‌റ്റ് ചെയ്തത്. രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് വാങ്ങിയ ലഹരിവസ്തു വിൽപനക്ക് ആലുവയിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. ഗ്രാമിന് 4000 രൂപക്ക് വാങ്ങി 8000 രൂപക്ക് വിൽപന നടത്തിവരുകയായിരുന്നു. എക്സൈസ് ഇൻസ്‌പെക്ടർ ഇ.കെ. റെജിമോൻ നേതൃത്വം നൽകിയ റെയ്‌ഡിൽ ഗ്രേഡ് പ്രിവൻറിവ് ഓഫിസർ എ.ബി. സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺ കുമാർ, ടി.എൻ. ശ്രീരാജ്, എം. എം. പ്രസന്നൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story