Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസഭകളുടെ ​െഎക്യം...

സഭകളുടെ ​െഎക്യം അടുത്തു ^മാർ ആലഞ്ചേരി

text_fields
bookmark_border
തൃശൂർ: സഭകളുടെ െഎക്യം വളരെ അടുത്ത കാലമാണെന്ന് സീറോ മലബാർ സഭ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കൽദായ സഭ കാതോലിക്കോസ് പാത്രിയാർക്ക മാറൻ മാർ ഗീവർഗീസ് തൃതീയൻ സ്ലീവക്ക് നൽകിയ സ്വീകരണത്തി​െൻറയും മാർ അപ്രേം മെത്രാേപാലീത്ത ആയതി​െൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയും കൽദായ സഭയും സഹോദര സഭകളാണ്. ചരിത്രപരമായ ക്രമേക്കടുകൾ ഉണ്ടെങ്കിലും സഭകൾ തമ്മിൽ സൗഹൃദത്തിലാണ്. കൽദായ സഭ മറ്റു മതസ്ഥരുമായി പുലർത്തുന്ന ബന്ധം മാതൃകാപരമാണ്. മാർ അപ്രേമിനെ കൽദായ സഭയുടെ മാത്രമല്ല സീറോ മലബാർ സഭയുടെയും മെത്രാേപാലീത്തയായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സഭാ മേലധ്യക്ഷന്മാരുടെ സാന്നിധ്യംകൊണ്ട് ചടങ്ങ് ശ്രദ്ധേയമായി. മാർ അപ്രേം അധ്യക്ഷത വഹിച്ചു. എല്ലാ സഭകളുമായും സൗഹൃദവും ബന്ധവും കാത്തുസൂക്ഷിക്കുന്നതിനാൽ വെല്ലുവിളികളെ നേരിടാൻ കൽദായ സഭക്ക് കഴിയുന്നുവെന്നുവെന്ന് മാർ അപ്രേം പറഞ്ഞു. പാത്രിയാർക്ക മാറൻ മാർ ഗീവർഗീസ് തൃഥീയൻ സ്ലീവ ഉദ്ഘാടനം ചെയ്തു. മേയർ അജിത ജയരാജൻ ഉപഹാരം നൽകി. മാർ അപ്രേമിനെ അവർ പൊന്നാട അണിയിച്ചു. യാക്കോബായ സിറിയൻ സഭ കാതോലിക്ക മാർ ബസേലിയസ് തോമസ് പ്രഥമൻ, മലങ്കര മാർത്തോമ സിറിയൻ സഭ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാർത്തോമ, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, മലബാർ സ്വതന്ത്ര സഭ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയസ് മെത്രാപോലീത്ത, കൽദായ സഭയുടെ ഇറാൻ ബിഷപ് മാർ നർസൈ ബെഞ്ചമിൻ, ഇറാഖ് ബിഷപ് മാർ അബ്രിസ് യൗഖനാൻ, അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, പ്രഫ. എം. മാധവൻ കുട്ടി, മാർ യോഹന്നാൻ യോസേഫ് എപ്പിസ്കോപ്പ, മാർ ഒൗഗീൻ കുരിയാക്കോസ് എപ്പിസ്കോപ്പ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story