Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎറിയാട് സർവിസ്...

എറിയാട് സർവിസ് സഹ.ബാങ്ക്: യു.ഡി.എഫ് ഭരണം നിലനിർത്തി

text_fields
bookmark_border
കൊടുങ്ങല്ലൂർ: എറിയാട് സർവിസ് സഹകരണ ബാങ്ക് ഭരണം യു.ഡി.എഫ് നിലനിർത്തി. നിലവിലെ പ്രസിഡൻറ് പി.എസ്. മുജീബ് റഹ്മാ​െൻറ നേതൃത്വത്തിൽ മത്സര രംഗത്തിറങ്ങിയ 13 അംഗ പാനലാണ് വിജയം ആവർത്തിച്ചത്. ഡി.സി.സി സെക്രട്ടറി പി.എച്ച്. മഹേഷ്, സി.എ. അബ്ദുൽ ജലീൽ, ഇ.എ. നജീബ്, കെ.എ. നാസർ, സി.എം. മൊയ്തു, വി.കെ. മൊയ്തു, കെ.എസ്. രാജീവൻ, കെ.ആർ. റാഫി, ഒ.കെ. സഹദേവൻ, ഗീത സതീശൻ, ഷീബ മുരളി, നസീമ സിദ്ധീഖ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പോൾ ചെയ്ത 6289 വോട്ടുകളിൽ യു.ഡി.എഫ് അംഗങ്ങളെല്ലാവരും 3400 ലേറെ വോട്ടുകൾ നേടിയാണ് വിജയം കൈവരിച്ചത്. രണ്ട് പഞ്ചായത്തംഗങ്ങൾ ഉൾപ്പെടുന്ന സ്ഥാനാർഥികളെ രംഗത്തിറക്കി വാശിയേറിയ മത്സരമാണ് എൽ.ഡി.എഫ് നടത്തിയതെങ്കിലും വോട്ട് നിലയിൽ ഏറെ പിന്നിൽ പോയി. ആഹ്ലാദ പ്രകടനത്തിന് ഡി.സി.സി സെക്രട്ടറിമാരായ ടി.എം. നാസർ, പി.എച്ച്. മഹേഷ്, ബ്ലോക്ക് പ്രസിഡൻറ് പി.കെ. ശംസുദ്ധീൻ, മണ്ഡലം പ്രസിഡൻറ് പി.ബി. മൊയ്തു, പഞ്ചായത്ത് അംഗം എ.കെ. അബ്ദുൽ അസീസ്, പി.കെ. മുഹമ്മദ്, ബഷീർ കൊണ്ടാമ്പുള്ളി എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story