Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവേനൽമഴ: കൃഷിനാശത്തിന്​ ...

വേനൽമഴ: കൃഷിനാശത്തിന്​ നഷ്​ടപരിഹാരം നൽകണം ^ കർഷകസംഘം

text_fields
bookmark_border
വേനൽമഴ: കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം - കർഷകസംഘം തൃശൂർ: വേനൽമഴയെ തുടർന്നുണ്ടായ കൃഷിനാശത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴയെ തുടർന്നുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. പലയിടത്തും വീടുകളും തകർന്നിട്ടുണ്ട്. കൊടുങ്ങല്ലൂർ, കൊടകര, മാള, ചാലക്കുടി മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. കൃഷിനാശം നേരിട്ട കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകസംഘത്തി​െൻറ ആവശ്യം. യോഗത്തിൽ ജില്ല പ്രസിഡൻറ് മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ഡേവിസ്, എ.എസ്. കുട്ടി, പി.ആർ. വർഗീസ്, എം.എം. അവറാച്ചൻ, അമ്പാടി വേണു, സെബി ജോസഫ് പെല്ലിശ്ശേരി, കെ.എച്ച്. കയ്യമ്മു, ഗീതഗോപി, കെ. രവീന്ദ്രൻ, എം.എ. ഹാരിസ്ബാബു എന്നിവർ സംസാരിച്ചു. സ​െൻറ്തോമസ് കേരളത്തിൽ വന്നിരുന്നോ -സെമിനാർ തൃശൂർ: തോമസ് ശ്ലീഹായിലല്ല യേശുവിലാണ് ക്രിസ്ത്യാനികൾ വിശ്വസിക്കേണ്ടതെന്ന് കേരള കാത്തലിക് ഫെഡറേഷൻ. ഒന്നാം നൂറ്റാണ്ടിൽ േകരളത്തി​െൻറ പടിഞ്ഞാറെ തീരത്ത് യഹൂദ കോളനികൾ ഉണ്ടായിരുന്നുവെന്നും യഹൂദമതത്തിൽ നിന്നോ അല്ലെങ്കിൽ ബുദ്ധ - ജൈന മതങ്ങളിൽ നിന്നോ ആയിരിക്കണം നസ്രാണികൾ എന്ന സമൂഹം കേരളത്തിൽ രൂപംകൊണ്ടെതന്നും 'സ​െൻറ്തോമസ് കേരളത്തിൽ വന്നിരുന്നോ'വിഷയത്തിലുള്ള സെമിനാർ അഭിപ്രായെപ്പട്ടു. തോമസ് ശ്ലീഹാ എ.ഡി. 52ൽ കേരളത്തിൽ വന്നുവെന്നും ബ്രഹ്മണരെ മത പരിവർത്തനം നടത്തി ക്രിസ്ത്യാനികളാക്കി എന്നും പള്ളികളും കുരിശടികളും സ്ഥാപിച്ചുവെന്നും സീറോ മലബാർ സഭ പ്രചരിപ്പിക്കുന്നത് കള്ളവും അസംബന്ധവുമാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ചരിത്രാധ്യാപകൻ േപാളച്ചൻ പുതുപ്പാറ പറഞ്ഞു. ഒന്നാം നൂറ്റാണ്ടിൽ കുരിശ് ഒരു ആരാധ്യവസ്തുവല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെണ്ടറേഷൻ സംസ്ഥാന പ്രസിഡൻറ് ആൻറണി ചിറ്റാട്ടുകര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. ജോയ്, ജോയൻറ് ക്രിസ്ത്യൻ കൗൺസിൽ ൈവസ്പ്രസിഡൻറ് ആേൻറാ കോക്കാട്ട്, സി.എൽ. ജോയ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story