Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightറോഡ് വികസനത്തിൽ മുതുവറ ...

റോഡ് വികസനത്തിൽ മുതുവറ കുതിപ്പ്

text_fields
bookmark_border
തൃശൂർ: പുഴയ്ക്കല്‍ മുതുവറ മേഖലയിലെ യാത്രാദുരിതത്തിന് ശാപമോക്ഷമാകുന്നു. മുതുവറയിലെ റോഡ് ടൈല്‍സ് വിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായി. പുഴയ്ക്കലില്‍ പുതിയ പാലത്തി​െൻറ നിര്‍മാണം തുടങ്ങി. ഏഴര കോടിയാണ് പാലത്തിനായി ചെലവിടുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ റോഡും ഒന്നരമീറ്റര്‍ വീതിയില്‍ ഫുട്പാത്തുമാണ് നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം യാത്രക്കാര്‍ക്ക് സഞ്ചരിക്കാനുള്ള നടപ്പാലവും നിർമിക്കുന്നുണ്ട്. അടുത്ത ആഴ്ച മുതല്‍ പൈലിങ് ആരംഭിക്കും. ഒന്നരവര്‍ഷം കൊണ്ട് പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ അധികൃതര്‍ അറിയിച്ചു. ഇവിടെ നേരത്തെയുണ്ടായിരുന്ന ഇരുമ്പുപാലം തകര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ പാലം നിർമിക്കുന്നത്. പാലത്തി​െൻറ ശോച്യാവസ്ഥയും മുതുവറയിലെ റോഡ് തകര്‍ന്നതും മേഖലയിലെ യാത്രാദുരിതം രൂക്ഷമാക്കിയിരുന്നു. ഒന്നര കോടിയോളം ചെലവിട്ട് റോഡി​െൻറ ഇരുവശവും ടൈൽ വിരിച്ചും കാന നിർമിച്ചും നവീകരിച്ചിരുന്നു. റോഡ് അടുത്തയാഴ്ചയോടെ ഗതാഗതത്തിന് തുറന്നു കൊടുക്കും. പാലം കൂടി യാഥാർഥ്യമാവുന്നതോടെ ഇവിടുത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും.
Show Full Article
TAGS:LOCAL NEWS 
Next Story