Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചിറ്റണ്ട...

ചിറ്റണ്ട ^ചെറുചക്കിച്ചോല ഇക്കോ ടൂറിസം പദ്ധതിക്ക് വഴിതെളിയുന്നു

text_fields
bookmark_border
ചിറ്റണ്ട -ചെറുചക്കിച്ചോല ഇക്കോ ടൂറിസം പദ്ധതിക്ക് വഴിതെളിയുന്നു എരുമപ്പെട്ടി: ചിറ്റണ്ട -ചെറുചക്കിച്ചോല ഇക്കോ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നതിന് വഴിതെളിഞ്ഞു. പദ്ധതി നടപ്പാക്കുന്നതി​െൻറ ആദ്യപടിയായി ഇക്കോ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. സംസ്ഥാന ടൂറിസം വകുപ്പാണ് ചെറുചക്കിചോലയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി പ്രകൃതി സാഹസിക ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്. വനത്തിനുള്ളിലെ അരുവികളും വെള്ളച്ചാട്ടവും ചെക്ക്ഡാമും നരിമടയും വാച്ച് ടവറും ഉൾപ്പെടുത്തിയുള്ള ഇക്കോ അഡ്വഞ്ചർ ടൂറിസം നടപ്പിലാക്കാനാണ് സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയാറാക്കിയിട്ടുള്ളത്. വിദേശ, പ്രകൃതി സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നതിനായി വനത്തിനുള്ളിലൂടെ ട്രക്കിങ് സൗകര്യവും ഒരുക്കുന്നുണ്ട്. കുട്ടികളുടെ പാർക്ക്, തൂക്കുപാലം, റോപ്പ് വേ, എന്നിവയും നിർമിക്കും. സ്ഥലം എം.എൽ.എ കൂടിയായ വ്യവസായ മന്ത്രി എ.സി. മൊയ്തീ​െൻറ താൽപര്യപ്രകാരം കുന്നംകുളം നിയോജക മണ്ഡലത്തിനെ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതി​െൻറ ഭാഗമായാണ് വനം വകുപ്പി​െൻറ സഹകരണത്തോടെ ചെറുചക്കിച്ചോല ടൂറിസം പദ്ധതി ആരംഭിക്കുന്നത്. ഇക്കോ ടൂറിസം ഡയറക്ടർ പ്രസാദി​െൻറ നേതൃത്വത്തിലുള്ള സംഘം ചിറ്റണ്ട ചെറുചക്കിച്ചോലയിൽ സന്ദർശിച്ചു. വനം വകുപ്പ് െഡപ്യൂട്ടി റേഞ്ചർ കെ.ടി. സജീവ്, പ്രോജക്ട് എൻജിനീയർ ശ്രീരാജ്, ആർക്കിടെക്ട് പ്രമോദ്, വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എസ്. ബസന്ത് ലാൽ, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ, വൈസ്പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി, പഞ്ചായത്തംഗങ്ങളായ കെ.വി. രാജശേഖരൻ, ഷീബ രാധാകൃഷ്ണൻ, വനം സംരക്ഷണ സമിതി പ്രസിഡൻറ് പി.കെ. വേലായുധൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story