Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതമിഴ്​നാട്ടിൽ പൊലീസ്​ ...

തമിഴ്​നാട്ടിൽ പൊലീസ്​ കസ്​റ്റഡിയിൽ മരണം: മുഖ്യമന്ത്രിക്ക് പരാതി നൽകി

text_fields
bookmark_border
തൃശൂർ: തമിഴ്നാട്ടിൽ പൊലീസ് കസ്റ്റഡിയിൽ ദലിത് യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കളുടെ പരാതി. വരന്തരപ്പിള്ളി വേലൂപ്പാടം തിരുവഞ്ചിക്കുളം വീട്ടിൽ യോഗേഷി​െൻറ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ബിന്ദു, സഹോദരൻ ബാബു എന്നിവരാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കോയമ്പത്തൂർ സെൻട്രൽ ജയിലിൽ തടവിലിരിക്കെ നെഞ്ചുവേദനയെ തുടർന്ന് ഉക്കടത്ത് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യോഗേഷ് 21നാണ് മരിച്ചുവെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ പത്തിനാണ് യോഗേഷ് ഉൾപ്പെടെ നാലുപേരെ പുതുക്കാടിന് സമീപമുള്ള വരന്തരപ്പിള്ളിയിലെത്തി തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. കുന്നംകുളത്ത് പിടിച്ചുപറി കേസും വരന്തരപ്പിള്ളിയിൽ ശീട്ടുകളിക്കേസും യോഗേഷിനെതിരെ ഉണ്ടായിരുന്നതായി വരന്തരപ്പിള്ളി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ശേഷം 14ന് വീട്ടിലേക്ക് വിളിച്ച് ഒന്നര ലക്ഷം കൊടുത്താൽ യോഗേഷിനെ വിട്ടു തരാമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. പലരിൽ നിന്നും കടമായി വാങ്ങിയ 70,000 രൂപയുമായി കോയമ്പത്തൂർ മതുക്കറ പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐക്ക് പണം നൽകിയെങ്കിലും യോഗേഷിനെ കാണിച്ചില്ല. പിന്നീട് അടുത്ത ദിവസമെത്തിയപ്പോൾ കാണിക്കുന്നതിന് പതിനായിരം രൂപ വാങ്ങി. ഒളിത്താവളത്തിൽ യോഗേഷ് അവശനിലയിലായ അവസ്ഥയിലായിരുന്നു. കോയമ്പത്തൂർ മതുക്കര എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും ക്വട്ടേഷൻ സംഘവും ചേർന്ന് ആസൂത്രിതമായി ഒളിത്താവളത്തിൽ വെച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നുവെന്നും അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യോഗേഷി​െൻറ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ ദലിത് കൂട്ടായ്മയും ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story