Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂടല്‍മാണിക്യം ഉത്സവം; ...

കൂടല്‍മാണിക്യം ഉത്സവം; കലാപരിപാടികള്‍ക്ക് തുടക്കം

text_fields
bookmark_border
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തി​െൻറ ഭാഗമായി നടക്കുന്ന കലാപരിപാടികള്‍ക്ക് തുടക്കമായി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.യു. അരുണൻ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷ നിമ്യ ഷിജു, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് എം.കെ. സുദര്‍ശന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് തമ്പാന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം. സുമ എന്നിവര്‍ സംസാരിച്ചു. ആന എഴുന്നള്ളിപ്പ് കനത്ത സുരക്ഷയില്‍ ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് ആന എഴുന്നള്ളിപ്പ് കനത്ത സുരക്ഷയില്‍. കൊട്ടിലായ്ക്കല്‍ പറമ്പിലാണ് ആനകള്‍ക്കായി സൗകര്യം ഒരുക്കിയത്. ആനകള്‍ക്ക് വെള്ളം, വിശ്രമം തുടങ്ങിയവക്ക് ഇവിടെ സൗകര്യമുണ്ട്. ഈ വര്‍ഷം 17 ആനകളാണ് എഴുന്നള്ളിപ്പിനുള്ളത്. ആനകളുടെ വിശ്രമം കണക്കിലെടുത്ത് ദേവസ്വം 23 ആനകളെയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ പരിശോധനക്ക് ശേഷം മാത്രമെ ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കൂ. ജില്ല വെറ്ററിനറി മേധാവിയായ എ.എസ്. വിജയകുമാറി​െൻറ നേതൃത്വത്തില്‍ 20 അംഗ ഡോക്ടര്‍മാരുടെ സേവനം ഉത്സവത്തിന് ഉണ്ടാകും. കൂടാതെ മയക്കുവെടി വിദഗ്ധരും ഉണ്ടാവും. ഫിറ്റ്‌നസ് ലഭിക്കുന്ന ആനകള്‍ക്ക് പ്രത്യേക ടാഗ് നല്‍കും. കൂടാതെ എഴുന്നള്ളിപ്പ് സമയത്ത് ആളുകളെ വടംകെട്ടി നിയന്ത്രിക്കാന്‍ സംവിധാനമുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story