Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റ് കണ്ണീരായി:...

കാറ്റ് കണ്ണീരായി: കൊടുങ്ങല്ലൂർ താലൂക്കിൽ 90വീടുകൾക്ക് നാശം

text_fields
bookmark_border
കൊടുങ്ങല്ലൂർ: കഴിഞ്ഞ ദിവസങ്ങളിൽ കൊടുങ്ങല്ലുർ താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ചുഴലിയിൽ നശിച്ചത് തൊണ്ണൂറോളം വീടും. നിരവധി മരങ്ങളും കടപുഴകി വീണു. മരം വീണ് പലവട്ടം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാര്യമായ കൃഷി നാശവും സംഭവിച്ചു. വൈദ്യുതി സംവിധാനം തകരാറിലായത് പ്രദേശവാസികളെ ഇരട്ടി ദുരിതത്തിലാക്കി. വെള്ളിഴായ്ച്ച രാത്രി ആഞ്ഞ് വീശിയ ശക്തിയേറിയ കാറ്റിൽ എടവിലങ്ങ് പ്രദേശത്ത് മാത്രം 45ഓളം വീടുകൾ തകർന്നു. ഇതിൽ അഞ്ച് വീടുകൾ പൂർണമായും നശിച്ചു. ഇ.ടി. ടൈസൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ആദർശ്, വില്ലേജ് ഓഫിസർ എന്നിവരുടെ നേതൃത്വത്തിൽ തകർന്ന വീടുകൾ സന്ദർശിച്ചു. എസ്.എൻ പുരം പഞ്ചായത്തിൽ മുപ്പതോളം വീടുകൾക്ക് നാശമുണ്ടായി. ഇതിൽ 17 എണ്ണം എസ്.എൻ.പുരം വില്ലേജിലാണ്. ബാക്കി പി. വെമ്പല്ലൂർ വില്ലേജിലും. താലൂക്കിലെ മറ്റ് വില്ലേജുകളിൽ വീടുകളുടെ തകർച്ച താരതമ്യേന കുറവാണ്. പച്ചക്കറി കൃഷി പലയിടങ്ങളും നശിച്ചു. തേക്ക്, കവുങ്ങ്, പ്ലാവ് തുടങ്ങി മരങ്ങൾ നിലംപൊത്തി. ദേശീയ പാതയിൽ ഇരുപത്തിയഞ്ചാം കല്ലിൽ ശനിയാഴ്ച രാവിലെയും മരം വീണ് ഗതാഗതം മുടങ്ങി. ദേശീയ പാതയോരത്തെ മരങ്ങൾ തുടർച്ചയായി വീണു കൊണ്ടിരിക്കുകയാണ്. നാട്ടുകാരുടെ പ്രയത്നം പലയിടത്തും വലിയ അനുഗ്രഹമായി മാറുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story