Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാലം സാക്ഷി കാമ്പയിൻ

കാലം സാക്ഷി കാമ്പയിൻ

text_fields
bookmark_border
പെരുമ്പിലാവ്: ജമാഅത്തെ ഇസ്ലാമി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയി​െൻറ ഭാഗമായി അക്കിക്കാവ് യൂനിറ്റി​െൻറ നേതൃത്വത്തിൽ കടവല്ലൂർ പഞ്ചായത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരെ സന്ദർശിച്ചു. സന്ദർശന ഭാഗമായി അക്കിക്കാവ് ആരോഗ്യദായനി ക്ലിനിക്കിലെ ആയുർവേദ ഡോക്ടർ സി.കെ. ഉണ്ണിക്ക് ജമാഅത്തെ ഇസ്ലാമി അക്കിക്കാവ് യൂനിറ്റ് സെക്രട്ടറി ടി.വി. മുഹമദ് യൂസഫ് ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരിക ഒരുവർഷത്തേക്ക് ഉപഹാരമായി നൽകി. കാമ്പയിൻ ലഘുലേഖയും വിതരണം ചെയ്തു. യൂനിറ്റ് അംഗം എം.എ. കമറുദ്ദീൻ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story