Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഴുക്കുചാൽ പദ്ധതി...

അഴുക്കുചാൽ പദ്ധതി വൈകുന്നതിൽ ​പ്രതിഷേധം

text_fields
bookmark_border
ഗുരുവായൂർ: അഴുക്കുചാൽ പദ്ധതി നിർമാണം പൂർത്തീകരിക്കാതെ നാട്ടുകാരെയും തീർഥാടകരെയും ദ്രോഹിക്കുന്ന സർക്കാർ നടപടിയിലും ഇതിന് കൂട്ടുനിൽക്കുന്ന കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൻ പ്രഫ. പി.കെ. ശാന്തകുമാരി എന്നിവരുടെ നടപടിയിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. എം.എൽ.എയും നഗരസഭ ചെയർപേഴ്‌സണും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുകയാണെന്നും വിലയിരുത്തി. കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും നഗരസഭ അധികൃതർ അനങ്ങാപ്പാറ നയവുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും ആരോപിച്ചു. മണ്ഡലം പ്രസിഡൻറ് ഒ.കെ.ആർ. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. ശശി വാറനാട്ട്, പി.കെ. ജോർജ്, സ്റ്റീഫൻ ജോസ്, മണി ചെമ്പകശ്ശേരി, രാമചന്ദ്രൻ പല്ലത്ത്, ഒ.പി. ജോൺസൺ, ബിന്ദു നാരായണൻ, പ്രിയ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story