Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാഹനാപകടം കുറക്കാൻ...

വാഹനാപകടം കുറക്കാൻ 'സെയ്​ഫ്​ കേരള' പദ്ധതി പരിഗണനയിൽ

text_fields
bookmark_border
തൃശൂർ: വാഹനാപകടങ്ങൾ കുറക്കാൻ വേണ്ട നടപടികളെടുക്കാൻ മോേട്ടാർ വാഹന വകുപ്പി​െൻറ എൻഫോഴ്സ്മ​െൻറ് വിഭാഗം ശക്തിപ്പെടുത്താനുള്ള 'സെയ്ഫ് കേരള'പദ്ധതി സർക്കാർ പരിഗണനയിലാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ. ഇൗ ആവശ്യം ഉന്നയിച്ച് മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയ് കൈതാരത്ത് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. ദേശീയപാതയിൽ ചേർത്തല മുതൽ മഞ്ചേശ്വരം വരെ കാമറ നിരീക്ഷണമുണ്ട്. സ്ഥിരം അപകട മേഖലകളിലും വാഹനങ്ങൾ അമിത വേഗതയിൽ സഞ്ചരിക്കാൻ സാധ്യതയുള്ള ഇടങ്ങളിലും കാമറയുണ്ട്. വാളയാർ-വടക്കഞ്ചേരി ദേശീയ പാതയിൽ കാമറ നിരീക്ഷണം നടപ്പാക്കും. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അധിഷ്ഠിതമായ വാഹന നിരീക്ഷണ സംവിധാനം സംസ്ഥാനത്തെ എല്ലാ വാഹനങ്ങളിലും നടപ്പാക്കാൻ പദ്ധതിയുണ്ട്. ആദ്യ ഘട്ടത്തിൽ സ്വകാര്യ ബസുകളിലാണ് ഏർപ്പെടുത്തുക. മത്സരപ്പാച്ചിൽ, ട്രിപ്പ് തെറ്റിക്കൽ, റൂട്ട് മാറി ഒാട്ടം എന്നിവ കണ്ടുപിടിക്കാൻ ഇത് സഹായിക്കും. നിയമ ലംഘകർക്കെതിരെ നടപടി സ്വീകരിക്കാനും അപകടം കുറക്കാനും സാധിക്കും. ഇൻറർസെപ്റ്റർ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കും. ലൈസൻസ് സമ്പ്രദായവും വാഹന ക്ഷമത പരിശോധനയും കുറ്റമറ്റതാക്കും. ആർ.ടി.ഒ, സബ് ആർ.ടി.ഒകളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഒാേട്ടാമേറ്റഡ് ഡ്രൈവിങ് ലൈസൻസ് സംവിധാനവും വാഹന ക്ഷമത പരിശോധനയും ഏർപ്പെടുത്താൻ നടപടി പുരോഗമിക്കുകയാണ്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയുടെ നിർദേശപ്രകാരം അമിത വേഗം, അമിത ഭാരം, സിഗ്നൽ സംവിധാനം, മൊബൈൽ ഫോൺ ഉപയോഗിച്ചും മദ്യപിച്ചും വാഹനമോടിക്കൽ എന്നിവക്ക് ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള ശിക്ഷ നടപ്പാക്കുമെന്നും ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story