Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവാർഷിക സമ്മേളനവും...

വാർഷിക സമ്മേളനവും ശാസ്​ത്ര സെമിനാറും

text_fields
bookmark_border
കൊടുങ്ങല്ലൂർ: ദി ഇൻസ്റ്റിറ്റ്യൂഷൻ ഒാഫ് ഹോമിയോപത്സ് കേരള (െഎ.എച്ച്.കെ) 31ാം വാർഷിക സമ്മേളനവും 94ാമത് സംസ്ഥാന ശാസ്ത്ര സെമിനാറും ഏപ്രിൽ 28, 29 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28ന് രാവിലെ10ന് ചന്തപ്പുര റിലാക്സ് മുസിരിസിൽ ഇ.ടി. ടൈസൻ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖ ഡോക്ടർമാരുടെ ചികിത്സാനുഭവങ്ങൾ പങ്കുവെക്കുന്ന ഗ്രന്ഥം ഫാദർ ഡേവിഡ് ചിറമേൽ പ്രകാശനം ചെയ്യും. ഭാരവാഹി തെരഞ്ഞെടുപ്പും സാംസ്കാരിക പരിപാടികളും ഉണ്ടാകും. 29ന് പുല്ലൂറ്റ് കെ.കെ.ടി.എം കോളജ് അങ്കണത്തിലെ മുസിരിസ് ഇൻറർനാഷനൽ കൺവെൻഷൻ സ​െൻററിൽ സമ്മേളനം തുടരും. രാവിലെ 9.30നും 2.30നും സയൻറിഫിക്ക് സെഷൻ നടക്കും. റിട്ട. ഡി.എം.ഒമാരായ ഡോ. സുധാകരൻ നായർ, ഡോ. പത്മനാഭൻ എന്നിവർ ഫാക്കൽറ്റികളാകും. 12ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് ഡോ. ഉണ്ണികൃഷ്ണൻ ബി. നായർ അധ്യക്ഷത വഹിക്കും. കിഡ്നി ഫൗേണ്ടഷൻ ഒാഫ് ഇന്ത്യ സ്ഥാപകൻ ഫാദർ ഡേവിഡ് ചിറമൽ മുഖ്യാതിഥിയാകും. ഹോമിയോ ചികിത്സാ രംഗത്തെ വ്യാജൻമാർക്കെതിരെ സമൂഹവും സർക്കാരും ജാഗ്രത പാലിക്കണമെന്നും ഹോമിയോ ചികിത്സ കൂടുതൽ ജനകീയമാക്കാൻ സർക്കാർ നടപടികൾ കൈകൊള്ളണമെന്നും ഭാരവാഹികളായ ഡോ. ഉണ്ണി ബി. നായർ, ഡോ. റെജു കരീം, ഡോ. ടി.എൽ. സുനിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story