Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightചേരമാൻ ജുമാ മസ്ജിദ്​,...

ചേരമാൻ ജുമാ മസ്ജിദ്​, അറേബ്യ^ഇന്ത്യ ബന്ധത്തി​െൻറ നാഴികക്കല്ല്​^ സൗദി അംബാസഡർ

text_fields
bookmark_border
ചേരമാൻ ജുമാ മസ്ജിദ്, അറേബ്യ-ഇന്ത്യ ബന്ധത്തി​െൻറ നാഴികക്കല്ല്- സൗദി അംബാസഡർ മേത്തല:- അറേബ്യയും, ഇന്ത്യയും തമ്മിലുള്ള ബന്ധത്തി​െൻറ നാഴികക്കല്ലാണ് ചേരമാൻ ജുമാ മസ്ജിദെന്ന് സൗദി അംബാസഡർ സൗദ് മുഹമ്മദ് അൽ സാത്തി പറഞ്ഞു. സ്വകാര്യ സന്ദർശനത്തിന് കേരളത്തിൽ എത്തിയ അദ്ദേഹം പ്രത്യേക താൽപര്യമെടുത്താണ് ചേരമാൻ ജുമാ മസ്ജിദിലെത്തിയത്. വെള്ളിയാഴ്ച ജുമുഅ നമസ്ക്കാരത്തിൽ പങ്കെടുത്ത ശേഷം, പൗരാണികത തുളുമ്പുന്ന മസ്ജിദിലെ വലിയ വിളക്കും, കൊത്തുപണികൾ കൊണ്ട് സമൃദ്ധമായ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രസംഗപീഠവും അദ്ദേഹം വീക്ഷിച്ചു. തുടർന്ന് ഇസ്ലാമിക പൈതൃക മ്യൂസിയത്തിലും സന്ദർശനം നടത്തി. ജുമുഅ നമസ്ക്കാരത്തിന് എത്തിയ വൻ ജനാവലിയാണ് അംബാസഡറെ കാണാൻ തടിച്ച് കൂടിയത്. ചേരമാൻ മഹല്ല് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ. അബ്ദുൽ ഖയ്യൂം, ട്രഷറർ എ.കെ.കെ. നയന, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ, ഇമാം സൈഫുദ്ദീൻ അൽ ഖാസിമി, അസി. ഇമാം ഷാനവാസ് ഖാസിമി, കമ്മിറ്റി അംഗങ്ങളായ കെ.എ. അബ്‌ദുൽ കരീം, അബ്ദു റഹ്മാൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story