Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightബാങ്ക്​ ശാഖ തുറന്നു

ബാങ്ക്​ ശാഖ തുറന്നു

text_fields
bookmark_border
ആമ്പല്ലൂർ: പുതുക്കാട് സഹകരണ ബാങ്ക് എടത്തൂട്ട് പാടം ശാഖ കെട്ടിടം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സ്വർണ പണയ വായ്പയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അബിളി ശിവരാജൻ നിർവഹിച്ചു. ജില്ല സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് എം.കെ. അബ്ദുസലാം ഡെപ്പോസിറ്റ് സ്വീകരിച്ചു. മുൻ എം.എൽ.എ എം.കെ. പോൾസൺ, ചെങ്ങാലൂർ പള്ളി വികാരി ഫാ. മാത്യു ചാക്കേരി, കെ.എം. ബാബുരാജ്, ബാങ്ക് പ്രസിഡൻറ് ടി.വി. പ്രഭാകരർ, വൈസ് പ്രസിഡൻറ് ഷാജു കാളിയേങ്കര, സെക്രട്ടറി എം.കെ. നാരായണൻ, പി.സി. സുബ്രൻ, പി.ആർ. തിലകൻ, പി.വി. ജെൻസൻ, സി.ജെ. ജനാർദനൻ, എൻ.ഡി. വിജയകുമാർ, പി.പി. മുരളി, ഇ.ഡി. സാബു, പോൾ കണ്ണമ്പുഴ, ഒ.കെ. പീറ്റർ എന്നിവർ സംസാരിച്ചു. വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു ആമ്പല്ലൂര്‍: ദേശീയപാതയില്‍ പുതുക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിന് സമീപം സര്‍വിസ് റോഡില്‍നിന്ന് പിക്കപ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇവിടെ സര്‍വിസ് റോഡ് ഇടിഞ്ഞുകിടക്കുകയാണ്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സര്‍വിസ് റോഡി​െൻറ ഓരത്തുള്ള കലുങ്കിന് സമീപത്തെ താഴ്ചയിലേക്ക് വാന്‍ ചെരിയുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. സര്‍വിസ് റോഡി​െൻറ ഓരം ഇടിഞ്ഞിട്ടും ടോള്‍ കമ്പനി കെട്ടിസംരക്ഷിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story