Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും വ്യാപക നാശം; വീടുകള്‍ക്ക് മുകളില്‍ മരം വീണു

text_fields
bookmark_border
കൊടകര: വ്യാഴാഴ്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൊടകര മേഖലയില്‍ വ്യാപക നാശം. കാര്‍ഷിക വിളകള്‍ പരക്കെ നശിച്ചു. ലൈനിലേക്ക് മരങ്ങള്‍ വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെട്ടു. പലയിടത്തും വൈദ്യുതി തൂണുകൾ നിലംപതിച്ചു. മരങ്ങള്‍ വീണ് ഏതാനും വീടുകളും ഭാഗികമായി തകര്‍ന്നു. കൊടകര, മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളിലാണ് കൂടുതൽ നഷ്ടം സംഭവിച്ചത്. കൊടകര ടൗണിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. ഉയരമുള്ള കെട്ടിടങ്ങളുടെ മുകളില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകൾ ഒടിഞ്ഞുവീണു. കെ.എസ്.ഇ.ബി ഓഫിസ് പരിസരത്തെ വീട്ടുപറമ്പുകളിലെ ജാതിമരങ്ങള്‍ വീണു. മനക്കുളങ്ങര റോഡരികിലെ മാവ് ലൈനിലേക്ക് വീണതിനെ തുടര്‍ന്ന് രണ്ട് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞുവീണു. വൈദ്യുതി തൂൺ വീണ് മഠത്തിവളപ്പില്‍ കൃഷ്ണ​െൻറ വീട് ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായില്ല. പറപ്പൂക്കര പഞ്ചായത്തിലെ പന്തല്ലൂരില്‍ നിരവധി വീടുകള്‍ക്ക് മരം വീണ് കേടുപറ്റി. പന്തല്ലൂര്‍ പ്രദേശത്ത് കിള്ളിക്കുളങ്ങര ജനാര്‍ദന​െൻറ വീടിന് മുകളിൽ മരം വീണു. അടുക്കളഭാഗം തകര്‍ന്നു. വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പന്തല്ലൂര്‍ ചെരിഞ്ഞാംപറമ്പില്‍ ബാബുവി​െൻറ വീട് പ്ലാവ് വീണ് ഭാഗികമായി തകര്‍ന്നു. തയ്യില്‍ സിദ്ധാര്‍ഥ​െൻറ വീടിനുമുകളിലും ആറ്റുവളപ്പില്‍ സുബ്രഹ്മണ്യ​െൻറ വീടിനുമുകളിലും തെങ്ങ് വീണു. പ്രദേശത്ത് വൈദ്യുതിബന്ധം തകരാറിലായി. മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും കാറ്റ് നാശം വിതച്ചു. 23 മണിക്കൂറിലേറെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് പലയിടത്തും വൈദ്യുതി പുനഃസ്ഥാപിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story