Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടിയിലെ ഗവ. പ്രസ്​ ...

കൊരട്ടിയിലെ ഗവ. പ്രസ്​ വീണ്ടും വിവാദത്തിൽ; പ്രസി​​െൻറ സ്ഥലത്ത് എയിംസ് സ്ഥാപിക്കണമെന്ന് പ്രചാരണം, സമരത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനെന്ന്​ വിമർശം

text_fields
bookmark_border
ചാലക്കുടി: കേരളത്തിന് അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ച ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കൊരട്ടിയിലെ കേന്ദ്ര ഗവ. പ്രസി​െൻറ സ്ഥലത്ത് സ്ഥാപിക്കണമെന്ന് ആവശ്യം. അതേസമയം, പ്രസ് നിലനിര്‍ത്താന്‍ വേണ്ടി നടക്കുന്ന സമരത്തില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പ്രചാരണമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. സ്ഥലം നല്‍കുകയാണെങ്കില്‍ കേരളത്തില്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളൂ. അല്ലാതെ കൊരട്ടിയില്‍ അത് സ്ഥാപിക്കാനുള്ള ഒരു തീരുമാനവും ഇല്ല. കേന്ദ്ര സര്‍ക്കാറിന് സ്വന്തമായി ഭൂമി ഇവിടെയുള്ളതുകൊണ്ട് സമ്മര്‍ദം ചെലുത്തിയാല്‍ അത് സ്ഥാപിക്കാനുള്ള ചെറിയൊരു സാധ്യതയേയുള്ളൂ. ഏതാണ്ട് 60 ഓളം ഏക്കര്‍ ഭൂമിയാണ് കൊരട്ടി പ്രസിേൻറതായുള്ളത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് എയിംസ് സ്ഥാപിക്കാന്‍ അത്രയും മതിയോ എന്നും വ്യക്തമല്ല. നിര്‍ത്താന്‍ പോകുന്ന കൊരട്ടിയിലെ കേന്ദ്ര ഗവ. പ്രസിലെ ജീവനക്കാരും അവരുടെ സംഘടനകളും അതിനെതിരെ കോടതിയില്‍ നിയമയുദ്ധം നടത്തുമ്പോഴാണ് മറുവശത്ത് ഇവിടെ എയിംസ് സ്ഥാപിക്കണമെന്ന പ്രചാരണം നടക്കുന്നത്. കേന്ദ്ര നഗരവികസനകാര്യ മന്ത്രാലയം കൊരട്ടിയിലെ പ്രസ് നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇവിടത്തെ ജീവനക്കാര്‍ കഴിഞ്ഞ ഡിസംബര്‍ 31ന് മുമ്പ് നാസിക്കിലെ കേന്ദ്ര. ഗവ. പ്രസില്‍ ജോലിയില്‍ പ്രവേശിക്കണമെന്നും ഉത്തരവിറക്കിയിരുന്നു. ഇതേ തുടര്‍ന്ന് കൊരട്ടി പ്രസില്‍ ഒരു പ്രിൻറിങ് ജോലികളും രണ്ടു മാസമായി നടക്കുന്നില്ല. പ്രസിലെ ജീവനക്കാര്‍ ഹൈകോടതിയില്‍ ഹരജി നൽകിയതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവ് 2018 മാര്‍ച്ച് വരെ താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇത് സമരക്കാർക്ക് പ്രതീക്ഷ നൽകി. പിന്നീട് ഉത്തരവി​െൻറ കാലാവധി വീണ്ടും നീട്ടിയതിനാല്‍ ജൂലൈ വരെ തൊഴിലാളികള്‍ക്ക് ചെറിയ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ ഒടുവില്‍ തൊഴിലാളികളുടെ സ്റ്റേ നീക്കം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയിലെത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് അടുത്ത മാസം കോടതി വാദം കേള്‍ക്കും. കൊരട്ടിയിലേതടക്കം രാജ്യത്തെ ഒമ്പത് പ്രസുകൾ സര്‍ക്കാര്‍ പൂട്ടാന്‍ ഉത്തരവിടുകയായിരുന്നു. സര്‍ക്കാര്‍ പ്രസുകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച പാര്‍ലമ​െൻറ് സമിതി നേരത്തെ ഇവ നിർത്തേണ്ടതില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സര്‍ക്കാര്‍ പ്രസുകള്‍ നവീകരിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു അവര്‍ നല്‍കിയ നിര്‍ദേശം. ഇതിന് എതിരെയായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രദേശത്ത് ഉയരാനിടയുള്ള പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച വിവാദം ഉയരുന്നതെന്നാണ് ആരോപണം. പ്രസ് പൂർണമായി പൂട്ടും മുമ്പ് ഇവിടെ പകരം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം വേണമെന്ന വാദത്തിന് പിന്നില്‍ ചില താല്‍പര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. കേന്ദ്ര ഗവ. പ്രസ് നിര്‍ത്തി പകരം കാന്‍സര്‍ സ​െൻറര്‍ സ്ഥാപിക്കണമെന്ന പ്രമേയം മാസങ്ങള്‍ക്ക് മുമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് കേന്ദ്ര സര്‍ക്കാറിന് അയച്ചത് വിവാദമായിരുന്നു. അതിനിടയിലാണ് പ്രസ് നിര്‍ത്തിയാല്‍ ഈ സ്ഥലത്ത് ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സ്ഥാപിക്കുമെന്ന ആവശ്യം പ്രചരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story