Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവരുന്നൂ...തൃശൂരിൽ...

വരുന്നൂ...തൃശൂരിൽ അന്താരാഷ്​ട്ര ക്രിക്കറ്റ്​ സ്​റ്റേഡിയം: മൂന്ന്​ സ്​ഥലം കണ്ടെത്തി

text_fields
bookmark_border
തൃശൂർ: തൃശൂരിൽ രാജ്യാന്തര നിലവാരത്തിലുള്ള സ്്റ്റേഡിയം യാഥാർഥ്യത്തിലേക്ക്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ സഹായിക്കാമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ(കെ.സി.എ) കോർപറേഷനെ അറിയിച്ചു. ഇക്കാര്യത്തിൽ കോർപറേഷനും അസോസിയേഷനെ സമ്മതമറിയിച്ചു. സ്ഥലപരിശോധനയടക്കമുള്ള നടപടികൾ ഉടൻ തുടങ്ങും. നഗരപരിധിയിൽ റെയിൽവേ സ്റ്റേഷന് സമീപം, പാട്ടുരായ്ക്കൽ എന്നിവയടക്കം നഗരത്തിലെ മൂന്ന് സ്ഥലങ്ങളാണ് പ്രാഥമികമായി കോർപറേഷൻ കണ്ടെത്തിയിരിക്കുന്നത്. മുപ്പത് വർഷത്തെ പാട്ടത്തിനാണ് സ്ഥലം വിട്ടുനൽകുക. പതിനഞ്ചേക്കറാണ് സ്റ്റേഡിയത്തിനായി കെ.സി.എ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇരുപത്തിയഞ്ചേക്കർവരെ അനുവദിക്കാമെന്ന് കോർപറേഷൻ അറിയിച്ചു. ലാലൂരിൽ കായിക സമുച്ചയവും രാജ്യാന്തര ക്രിക്കറ്റ ്സ്്റ്റേഡിയംകൂടി വരുന്നതോടെ കായിക രംഗത്ത് തൃശൂർ വൻ കുതിപ്പിനാണൊരുങ്ങുന്നത്. സംസ്ഥാന പ്രസിഡൻറ് റോങ്ക്ളിൻ ജോൺ, സെക്രട്ടറി ജയേഷ് ജോർജ് എന്നിവർ മേയർ അജിത ജയരാജനുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തുകയും സ്റ്റേഡിയം നിർമാണ സമ്മതപത്രം മേയർക്ക് കൈമാറുകയും ചെയ്തു. മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.എസ്. കുട്ടി, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, സതീഷ് ചന്ദ്രൻ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡൻറ് കെ.എം. ലെനിൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ ജില്ല മുൻ പ്രതിനിധി കെ. പ്രമോദ്, ജില്ല അസോസിയേഷൻ മുൻ വൈസ് പ്രസിഡൻറ് പി.ജെ. തോമസ്, അസോസിയേഷൻ അഫിലിയേറ്റ് ക്ലബ് പ്രതിനിധികളായ ദീപക് കുഞ്ഞുണ്ണി, ബാബുരാജ്, അർഷാദ്, സി.പി. പ്രീജ്, ലിയോ ലൂവീസ്, റാഫേൽ വടക്കൻ എന്നിവർ സന്നിഹിതരായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story