Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസൗമ്യയുടെ ആദ്യ...

സൗമ്യയുടെ ആദ്യ ഭർത്താവ്​ കിഷോർ കൊടുങ്ങല്ലൂരിൽ

text_fields
bookmark_border
കൊടുങ്ങല്ലൂർ: മാതാപിതാക്കളെയും മകളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി തലശ്ശേരി പടന്നക്കര സൗമ്യയുടെ ആദ്യ ഭർത്താവ് കിഷോറിനെ അന്വേഷണ സംഘം കൊടുങ്ങല്ലൂരിൽ കണ്ടെത്തി. വ്യാഴാഴ്ച കൊടുങ്ങല്ലൂരിലെത്തിയ അന്വേഷണ സംഘം വെള്ളിയാഴ്ച കിഷോറുമായി തലശ്ശേരിക്ക് പോയി. സൗമ്യയുടെ ഒന്നര വയസ്സുകാരി മകൾ കീർത്തനയുടെ മരണത്തി​െൻറ ചുരുളഴിക്കാനുള്ള വിവരം കിേഷാറിൽനിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സൗമ്യയുടെ ജീവിത പശ്ചാത്തലം അറിയാനും ലക്ഷ്യമിടുന്നുണ്ട്. അഴീക്കോട് കൊട്ടിക്കൽ സ്വദേശി കിേഷാറും സൗമ്യയും പ്രേമ വിവാഹമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരിയിലെ കശുവണ്ടി കമ്പനിയിൽ ജോലി ചെയ്യുേമ്പാഴാണ് പ്രണയത്തിലായതും വിവാഹം കഴിച്ചതും. അഞ്ച് വർഷം മുമ്പാണ് ബന്ധം വേർപ്പെട്ടത്. 2012ൽ കീർത്തന മരിക്കുേമ്പാൾ ഇവർ ഒരുമിച്ചായിരുന്നു. ഇൗ സാഹചര്യത്തിലാണ് പൊലീസ് മുൻ ഭർത്താവിനെ തേടിയത്. പലയിടങ്ങളിലും ചുറ്റിത്തിരിയുന്ന സ്വഭാവക്കാരനായ ഇയാൾ കൊടുങ്ങല്ലൂരിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. അതേസമയം, കിഷോറിനെ അന്വേഷണത്തി​െൻറ ഭാഗമായി ചോദ്യം ചെയ്യാൻ കൊണ്ടുവന്നതാണെന്ന് കേസന്വേഷിക്കുന്ന സി.െഎ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story