Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട സ്വദേശിക്ക് 58ാം റാങ്ക്

text_fields
bookmark_border
തൃശൂർ: സിവിൽ സർവിസ് പരീക്ഷയിൽ തിളക്കത്തോടെ തൃശൂരും ഇടം നേടി. ഇരിങ്ങാലക്കുട സ്വദേശി കുരുമ്പിശേരി കല്ലിക്കാട്ട് ഗോപിയുടെ മകൻ ഹരി 58ാം റാങ്ക് നേടി തൃശൂരി​െൻറ പ്രാതിനിധ്യമറിയിച്ചത്. റാങ്ക് പട്ടികയിലെ മലയാളികളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഹരി. നാലാം ശ്രമത്തിലാണ് ഹരിയുടെ നേട്ടം. ഗോപിയുടെയും ഇന്ദിരയുടെയും മൂന്നു മക്കളിൽ ഇളയയാളാണ് ഹരി. പാലക്കാട് എൻ.എസ്.എസ് കോളജിൽ നിന്ന് ബി.ടെക് പാസായശേഷം സിവിൽ സർവിസ് വഴിയേ തിരിഞ്ഞു. പഠനത്തിനൊപ്പം സിവിൽ സർവിസ് അക്കാദമികളിൽ പഠിപ്പിക്കലും ശീലമാക്കി. 2014ൽ ആദ്യ ശ്രമത്തിൽ പ്രിലിമിനറിയും മെയിൻ പരീക്ഷയും പാസായെങ്കിലും ഇൻറർവ്യൂ എന്ന കടമ്പ കടന്നില്ല. രണ്ടാം ശ്രമത്തിൽ പ്രിലിമിനറിയിൽ തന്നെ വീണു. ഇതോടെ വാശിയായി. കഴിഞ്ഞ വർഷം മൂന്നാം ശ്രമത്തിൽ ഇൻറർവ്യൂ കടന്നെങ്കിലും 19 മാർക്കി​െൻറ കുറവിൽ ഫൈനൽ ലിസ്റ്റിൽ നിന്നു പുറത്തായി. കഠിന പരിശ‍ീലനത്തിനൊടുവിലായിരുന്നു നാലാം ശ്രമം. വീഴ്ചയിൽ നിരാശനായില്ലെന്നും വാശിയോടെയുള്ള അശ്രാന്ത പരിശ്രമത്തി​െൻറ വിജയമാണ് 58ാം റാങ്കെന്നും ഹരി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story