Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമൂഹ മാധ്യമങ്ങളിലൂടെ...

സമൂഹ മാധ്യമങ്ങളിലൂടെ സ്​ത്രീകൾക്കെതിരെ അപകീർത്തി ഏറുന്നു ^ വനിത കമീഷൻ

text_fields
bookmark_border
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തി ഏറുന്നു - വനിത കമീഷൻ തൃശൂർ: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഏറിയെന്ന് വനിത കമീഷൻ. ഫേസ്ബുക്കും വാട്സ്ആപ്പും വഴി തന്നെ പൊതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് യുവതിയുടെ പരാതി അദാലത്തിൽ പരിശോധിച്ചു. വിശദാംശം പരിശോധിക്കാനായി സൈബർ സെല്ലിനും പൊലീസിനും പരാതി കൈമാറിയതായി വനിത കമീഷൻ അറിയിച്ചു. അദാലത്തിൽ 61 പരാതികളാണ് പരിഗണനക്ക് എത്തിയത്. 18 എണ്ണം തീർപ്പായി. ബാക്കി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി ആറ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് റഫറൻസായി ആറു കേസ് എത്തി. കമീഷൻ ഡയറക്ടർ കെ.യു. കുര്യാക്കോസ്, അംഗം ഇ.എം. രാധ, സബ് ഇൻസ്പെക്ടർ എൽ. രമ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story