Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസമസ്ത പൊതു പരീക്ഷക്ക്...

സമസ്ത പൊതു പരീക്ഷക്ക് ഇന്ന് തുടക്കം

text_fields
bookmark_border
ചെറുതുരുത്തി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡി​െൻറ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. മുള്ളൂർക്കര, ഓട്ടുപാറ, ചേലക്കര, ദേശമംഗലം റേഞ്ചുകളിലായി 77 സ​െൻററുകളാണ് പരീക്ഷക്കായി ഒരുക്കിയിട്ടുള്ളത്. മുള്ളൂർക്കര ഡിവിഷനിൽ 80 മദ്റസകളിൽ നിന്ന് 2214 വിദ്യാർഥികൾ പങ്കെടുക്കും. പരീക്ഷ മേൽനോട്ടത്തിന് 98 സൂപ്പർവൈസർമാരെ നിയോഗിച്ചിട്ടുണ്ട്. സൂപ്പർവൈസർമാർക്കുള്ള പരിശീലനം നസ്റത്തുൽ ഇസ്ലാം മദ്റസയിൽ നടന്നു. എം.ടി. ഹംസ അൻവരി ഉദ്ഘാടനം ചെയ്തു. പരീക്ഷ സൂപ്രണ്ട് കെ. മൂസ ദാരിമി അധ്യക്ഷത വഹിച്ചു. സി.എ. സുലൈമാൻ മുസ്ലിയാർ, മൂസ ഫൈസി, കെ.എം. മുഹമ്മദ് ഹാജി, കെ.എം. ഉമർ, കെ.കെ. മരയ്ക്കാർ ഹാജി, അബൂബക്കർ അൻവരി, എം.എം. സിദ്ദീഖ് മൗലവി എന്നിവർ സംസാരിച്ചു. കെ.എ. ഹംസകുട്ടി മൗലവി സ്വാഗതവും കെ.എം. ഉസ്മാൻ മുസ്ലിയാർ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story