Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊരട്ടിയിൽ മിന്നൽ:...

കൊരട്ടിയിൽ മിന്നൽ: രണ്ട് കമ്പനികൾ കത്തിനശിച്ചു

text_fields
bookmark_border
ചാലക്കുടി: ശക്തമായ ഇടിമിന്നലിൽ കൊരട്ടിയിൽ രണ്ട് കമ്പനികൾ കത്തിനശിച്ചു. കൊരട്ടി ചിറങ്ങര പെരുമ്പിയിലാണ് കമ്പനികൾ കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അതിശക്തമായ കാറ്റും മഴയും പ്രദേശത്ത് ഉണ്ടായിരുന്നു. തുടർന്ന് ഉണ്ടായ അതി ശക്തമായ മിന്നലാണ് കമ്പനികളിൽ തീപിടുത്തം ഉണ്ടാക്കിയത്. ഹൈപ്പവർ പവർ ലൈനിന് സമീപമാണ് രണ്ട് കമ്പനികളും പ്രവർത്തിക്കുന്നത്. മിന്നലിൽ പവർ ലൈനിൽ നിന്നുള്ള തീ പടരുകയായിരുന്നു. ഫൈബർ ഉപകരണങ്ങളും ശസ്ത്രക്രിയ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനികളായിരുന്നു ഇവ. ഇടിമിന്നിയതോടെ നിമിഷനേരംകൊണ്ട് തീ ആളിപ്പടരുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടർന്ന് ഫയർഫോഴ്സി​െൻറ അഞ്ച് യൂനിറ്റുകൾ ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽനിന്നും എത്തി തീയണക്കാൻ ശ്രമം തുടങ്ങി. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമായത്. ഇതിനിടെ കമ്പനികളിൽ സ്റ്റോക്ക് ചെയ്തിരുന്ന ഉൽപന്നങ്ങൾ ഭൂരിഭാഗവും കത്തിയമർന്നു. കൊരട്ടി പൊലീസും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story