Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപൂരം കൂടി മന്ത്രി...

പൂരം കൂടി മന്ത്രി കണ്ണന്താനവും

text_fields
bookmark_border
തൃശൂർ: പൂരക്കമ്പക്കാരിൽ ഒരാളായി കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും. പൂരം പിറവിയെടുക്കുന്ന തേക്കിൻകാട്ടിൽ ബുധനാഴ്ച രാവിലെ ചുറ്റിക്കറക്കം. അടുത്തു കൂടിയവർക്കൊപ്പം സെൽഫിയെടുത്തും പേരു ചോദിച്ചും പുരുഷാരത്തിൽ ഒരാളായി. വടക്കുന്നാഥന് മുന്നിൽ എത്തിയപ്പോൾ കൊട്ടി തിമർത്ത് വരുന്ന ഘടക പൂരങ്ങളുടെ ഇടയിലേക്ക്. പൂരപ്രേമിയായി കൊമ്പൻമാരുടെ ചന്തവും വാദ്യവിസ്മയവും അൽപനേരം ആസ്വദിച്ചു. ശേഷം സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഔഷധ കുടിവെള്ള വിതരണത്തിലും പങ്കാളിയായി. പിന്നെ നേരെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്ന ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലിൻചുവട്ടിലേക്ക്.അതിനിടെ ബി.ജെ.പിയുടെ സംഭാര വിതരണ ഉദ്ഘാടനവും. ആലിൻ ചുവട്ടിൽ മഠത്തിൽ വരവ് പഞ്ചവാദ്യം കാണാൻ എത്തിയ മന്ത്രി വി.എസ്.സുനിൽകുമാറും മകനുമായും കുശലാന്വേഷണം. വാദ്യം തുടങ്ങിയതോടെ കുറെ സമയം പഞ്ചവാദ്യം ആസ്വദിച്ച ശേഷം മടക്കം. പൂരം കാണണമെന്ന കുറെ കാലത്തെ ആഗ്രഹം സാധിച്ചു. അടുത്ത വർഷം കുടമാറ്റം കാണാനെത്തുമെന്ന് ഉറപ്പു നൽകിയാണ് അദ്ദേഹം തിരിച്ചത്. ബി.ജെ.പി ഓഫിസിലെത്തിയ കേന്ദ്രമന്ത്രിയെ ജില്ല പ്രസിഡൻറ് എ.നാഗേഷി​െൻറ നേതൃത്വത്തിൽ സ്വീകരിച്ചു. എ.ഉണ്ണികൃഷ്ണൻ, കെ.കെ.അനീഷ് കുമാർ, കെ.പി.ജോർജ്, ഉല്ലാസ് ബാബു, ഇ.വി.കൃഷ്ണൻ നമ്പൂതിരി, രവികുമാർ ഉപ്പത്ത് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story