Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകലക്​ടർ അനുമതി...

കലക്​ടർ അനുമതി നൽകിയില്ല; തിരുവമ്പാടിയുടെ ആചാരവെടി മുടങ്ങി

text_fields
bookmark_border
തൃശൂർ: മഠത്തിലേക്കുള്ള വരവ് നായ്ക്കനാൽ ജങ്ഷനിൽ എത്തുേമ്പാൾ പൊട്ടിക്കാറുള്ള തിരുവമ്പാടിയുടെ ആചാര വെടി മുടങ്ങി. കലക്ടർ ഡോ. എ. കൗശിഗൻ അനുമതി നൽകാതിരുന്നതാണ് കാരണം. വെടിമരുന്ന് പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് വ്യക്തമായിട്ടും ആചാരവെടിക്ക് അനുമതി നൽകാതിരുന്നത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഇതേത്തുടർന്ന് 'പെസോ'(പെട്രോളിയം ആൻഡ് എക്സ്േപ്ലാസീവ് സേഫ്റ്റി ഒാർഗനൈസേഷൻ) ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലക്ടർ വിളിച്ചു ചേർത്ത ചർച്ച തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ബഹിഷ്ക്കരിച്ചു. വ്യാഴാഴ്ച്ച പുലർച്ചെ നടന്ന വെടിക്കെട്ടിന് കനത്ത ആശങ്കകൾക്കൊടുവിലാണ് തിരുവമ്പാടിക്ക് അനുമതി ലഭിച്ചത്. മഠത്തിലേക്കുള്ള വരവ് രാവിലെ ഒമ്പതിന് നായ്ക്കനാൽ ജങ്ഷനിൽ എത്തുേമ്പാൾ 51 ഗുണ്ടുകൾ ആചാരവെടിയായി പൊട്ടിക്കാറുണ്ട്. സ്വരാജ് റൗണ്ടിൽ വരവ് പ്രവേശിച്ചുവെന്നതി​െൻറ സൂചനയാണത്. ഇതാണ് ചരിത്രത്തിൽ ആദ്യമായി മുടങ്ങിയത്. ചൊവ്വാഴ്ച്ച 24 കുഴിമിന്നലിൽ നിന്ന് കലക്ടർ സ്വയം സാമ്പിളെടുത്ത് പരിശോധനക്ക് അയച്ചിരുന്നു. അതിൽ പൊട്ടാസ്യം ക്ലോറേറ്റ് ഇല്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ, 'പെസോ'യുമായി ചർച്ച ചെയ്യാതെ കരിമരുന്ന് കത്തിക്കാൻ അനുമതി നൽകില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇതേത്തുടർന്നാണ് ആചാരവെടി മുടങ്ങിയത്. ഇതോടെ പുലർച്ചെയുള്ള വെടിക്കെട്ടിന് അനുമതി ലഭിക്കില്ലെന്ന ഉൗഹം വ്യാപകമായി പരന്നു. എന്നാൽ, നഗരത്തിലെ ഹോട്ടലിൽ പെസോ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം കലക്ടർ വെടിക്കെട്ടിന് അനുമതി നൽകുകയായിരുന്നു. ദേവസ്വങ്ങളെ ചർച്ചക്കു വിളിച്ചപ്പോൾ തങ്ങൾ പെങ്കടുക്കില്ലെന്ന് ഭാരവാഹികൾ കലക്ടറെ അറിയിച്ചു. വെടിക്കെട്ട് പുരയുടെ താക്കോൽ തിരിച്ചേൽപിക്കാമെന്നും വേണമെങ്കിൽ െവടിക്കോപ്പുകളും എത്തിക്കാമെന്നും ദേവസ്വം ഭാരവാഹികൾ കലക്ടറെ അറിയിച്ചു. എന്തു നിലപാട് എടുത്താലും തങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story