Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഹൃദ്യാനുഭവമായി...

ഹൃദ്യാനുഭവമായി മഠത്തിലേക്കുള്ള വരവ്​

text_fields
bookmark_border
തൃശൂർ: തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ് ഹൃദ്യമായ അനുഭവമായി. ചെറുശേരി കുട്ട​െൻറ പ്രാമാണ്യത്തിൽ നടപ്പാണ്ടി ആസ്വാദകർക്ക് വശ്യമായ അനുഭൂതി പകർന്നു. ശീവേലിക്കുശേഷം രാവിലെ എേട്ടാടെ തിരുവമ്പാടിയുടെ പുറപ്പാടായി. ശങ്കരംകുളങ്ങര മണികണ്ഠനായിരുന്നു തിടേമ്പറ്റിയത്. വരടിയം ജയറാം വലത്തേകൂട്ടും ചിറക്കൽ ശബരിനാഥ് ഇടത്തേകൂട്ടമായി. വഴിനീളേ ഇരുഭാഗത്തും പറകളെടുത്ത് എഴുന്നള്ളിപ്പ് നീങ്ങി. തട്ടകക്കാരുടെ ആർപ്പുവിളികളുടെ അകമ്പടിയോടെയായിരുന്നു വരവ്. ഒമ്പതോടെ വരവ് നായ്ക്കനാൽ ജങ്ഷനിൽ എത്തി. നടുവിലാലിൽ എത്തിയപ്പോൾ ലാലൂരി​െൻറ പഞ്ചവാദ്യം അരങ്ങ് തകർക്കുകയായിരുന്നു. പത്തരയോടെ നടുവിൽ മഠത്തിൽ എത്തുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story