Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനീതി മെഡിക്കൽ...

നീതി മെഡിക്കൽ സ്​റ്റോർ, ലാബ് ഉദ്ഘാടനം

text_fields
bookmark_border
കൊടുങ്ങല്ലൂർ: പുവ്വത്തുംകടവ് സർവിസ് സഹകരണ ബാങ്ക് ശ്രീനാരായണപുരത്ത് ആരംഭിക്കുന്ന നീതി മെഡിക്കൽ സ്റ്റോറി​െൻറയും നീതി ലാബിനെയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11ന് ഇന്നസ​െൻറ് എം.പി നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചികിത്സ സഹായ പദ്ധതികളുടെ ഉദ്ഘാടനം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. അബീദലി നിർവഹിക്കും. നീതി മെഡിക്കൽ സ്റ്റോറിൽ മരുന്ന് 12 മുതൽ 50 ശതമാനം വരെ വിലക്കുറവിന് കിട്ടും. നീതി ലാബിൽ 70 ശതമാനം വരെ ഇളവ് നൽകും. ഇതോടൊപ്പം ഡോക്ടറുടെ സേവനം ലഭ്യമാക്കും. ചികിത്സാ പദ്ധതിയുടെ ഭാഗമായി നിർധനർക്ക് സൗജന്യമായി ചികിത്സാ സഹായവും, ഡയാലിസിസ് കിറ്റും നൽകും. അർബുദ രോഗികൾ, സ്ട്രോക്ക് വന്നവർ, ഹൃേദ്രാഗ ശസ്ത്രക്രിയക്ക് വിധേയരായവർ എന്നിവർക്ക് 1000 രൂപയുടെ മരുന്നും സൗജന്യമായി നൽകും. ബാങ്ക്പ്രസിഡൻറ് ടി.കെ. രമേഷ് ബാബു, മാനേജിങ് ഡയറക്ടർ ഇൻചാർജ് വി.ആർ. ഷീബ, കെ. നാരായണൻ കുട്ടി, ശശിധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story