Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎൻജിനീയറിങ് വിഭാഗത്തിൽ ...

എൻജിനീയറിങ് വിഭാഗത്തിൽ മെല്ലെപ്പോക്ക് നഗരസഭ ഉദ്യോഗസ്ഥരുടെ യോഗത്തിൽ എല്‍.ഡി.എഫ് ഉപരോധം

text_fields
bookmark_border
ഇരിങ്ങാലക്കുട: നഗരസഭയില്‍ സെക്രട്ടറി വിളിച്ച് ചേര്‍ത്ത എന്‍ജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ യോഗം എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് സെക്രട്ടറിയുടെ ക്യാബിനില്‍ നടന്ന യോഗത്തിലാണ് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധവുമായി എത്തിയത്. വിഭാഗത്തിലെ അനാസ്ഥക്കും മെല്ലെപോക്കിനുമെതിരായിരുന്നു എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. പൊതുജനങ്ങളുടെ ഫയലുകള്‍ മാസങ്ങളോളം താമസിപ്പിക്കുകയും ബന്ധപ്പെട്ട റജിസ്റ്ററുകള്‍ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കാതിരിക്കുകയുമാണെന്ന് കൗൺസിലർമാർ ആരോപിച്ചു. പല ഫയലുകളും ഓഫിസില്‍നിന്ന് കാണാതാവുന്ന സാഹചര്യവും നിലവിലുണ്ടെന്നും സമരത്തിന് നേതൃത്വം നല്‍കിയ കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സി.സി. ഷിബിന്‍, അല്‍ഫോന്‍സ തോമസ്, പി.സി. മുരളീധരന്‍ എന്നിവര്‍ പറഞ്ഞു. പൊതുജനങ്ങളോട് ധാർഷ്ട്യവും കരാറുകാരോട് സൗമനസ്യവും പ്രകടിപ്പിക്കുന്ന പല ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഉദ്യോഗസ്ഥര്‍ സമയത്ത് ഓഫിസില്‍ വരാതിരിക്കുകയും നഗരസഭ വാഹനം അനധികൃതമായി ഉപയോഗിക്കുന്നുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പരാതിപ്പെട്ടു. പരാതികള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കി. ഇതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഉപരോധിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചു. ഫയലുകള്‍ എല്ലാംതന്നെ സമയബന്ധിതമായി നീങ്ങുന്നുണ്ടെന്നും ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും നഗരസഭ സെക്രട്ടറി ഒ.എന്‍. അജിത് കുമാര്‍ പറഞ്ഞു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തിലാണെന്നും സെക്രട്ടറി പറഞ്ഞു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ഉപരോധം രാഷ്ട്രീയ പ്രേരിതമാണെന്ന് നഗരസഭ അധ്യക്ഷ നിമ്യ ഷിജു പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story