Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൊടുങ്ങല്ലൂരിൽ ഗുണ്ട...

കൊടുങ്ങല്ലൂരിൽ ഗുണ്ട ആക്രമണം; ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ എത്തിയവർ ഹോട്ടൽ ആക്രമിച്ചു നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: നഗരത്തിലെ ഹോട്ടലിൽ ഗുണ്ട വിളയാട്ടം. അശോക തിയറ്ററിന് വടക്ക് ഭാഗത്തെ മാജിക് കിച്ചൺ എന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ എത്തിയ ഗുണ്ടാസംഘമാണ് ഹോട്ടലിനകത്തും പുറത്തുമായി ആക്രമണം നടത്തിയത്. സംഘട്ടനത്തിൽ ഗുണ്ടാസംഘത്തിലെ രണ്ട് പേരുൾെപ്പടെ നാലുപേർ വ്യത്യസ്ത ആശുപത്രികളിൽ ചികിത്സ തേടി. ഹോട്ടൽ നടത്തിപ്പുകാരിെലാരാളായ അനസിനെയും ജീവനക്കാരനായ ബഷീറിനെയും താലൂക്ക് ആശുപത്രിയിലും ഗുണ്ടാസംഘത്തിലുൾപ്പെട്ട ഷാഹുൽ ഹമീദ്, പുല്ലൂറ്റ് സ്വദേശി സാബു എന്നിവരെ മെഡികെയർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരിൽ സാബു സ്റ്റേഷൻ റൗഡി ലിസ്റ്റിലുള്ളയാളാണ്. ഹോട്ടൽ മെനുവിൽ ഇല്ലാത്ത ഭക്ഷണം ആവശ്യപ്പെട്ട് ജീവനക്കാരോട് കയർത്ത ഇവർ പിന്നീട് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹോട്ടലിന് നാശനഷ്ടമുണ്ടാക്കിയ ഇവർ വഴിയാത്രക്കാർക്കു നേരെയും ആക്രമണം അഴിച്ചുവിട്ടു. ഇതോടെ അൽപനേരം ദേശീയപാത 17ലെ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ കൂടുതൽ പേർ ഇടപെട്ട് തിരിച്ചും ആക്രമണം നടത്തി. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ആക്രമി സംഘത്തിനോടൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ കവർച്ച കൊടുങ്ങല്ലൂർ: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ കവർച്ച. 28,500 രൂപ നഷ്്ടപ്പെട്ടു. വടക്കേ നടയിലെ പീവി ബിൽഡിങ്ങിലുള്ള കൃഷ്ണ എൻറർപ്രൈസസ് എന്ന വെളിച്ചെണ്ണ വിൽപന കേന്ദ്രത്തിൽ നിന്നാണ് പണം കവർന്നത്. ചൊവ്വാഴ്ച ഉച്ചക്ക് രേണ്ടാടെ സ്ഥാപനത്തിലെ ജീവനക്കാരൻ ഷട്ടർ താഴ്ത്തി ഉച്ച ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കിയാണ് കവർച്ച നടന്നത്. മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story