Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം രൂക്ഷം;...

കടൽക്ഷോഭം രൂക്ഷം; പെരിയമ്പലം, തങ്ങള്‍പ്പടി, കാപ്പിരിക്കാട് തീരങ്ങളില്‍ ഭീതി

text_fields
bookmark_border
അണ്ടത്തോട്: മൂന്ന് ദിവസമായി തുടരുന്ന കടൽക്ഷോഭം തീരദേശങ്ങളെ വിഴുങ്ങുന്നു. മേഖലയില്‍ അണ്ടത്തോട്, കുമാരംപടി, പെരിയമ്പലം, തങ്ങള്‍പടി തീരങ്ങളില്‍ കടൽക്ഷോഭം രൂക്ഷമായി. വിനോദ സഞ്ചാരികളുടെ സന്ദര്‍ശന കേന്ദ്രമായ പെരിയമ്പലം ബീച്ചില്‍ അവശേഷിക്കുന്ന കൂറ്റന്‍ കാറ്റാടി മരങ്ങള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നിരവധി മരങ്ങളും തെങ്ങുകളും കടലെടുത്തു. ബീച്ചില്‍ ഒരുക്കിയ ഇരിപ്പിടങ്ങളുടെ ഭാഗങ്ങളും കടലെടുക്കാവുന്ന അവസ്ഥയിലാണ്. പെരിയമ്പലം കടലോരം മുതല്‍ ജില്ല അതിർത്തിയായ തങ്ങള്‍പ്പടി, കാപ്പിരിക്കാട് വരെ ഒട്ടനേകം തെങ്ങുകള്‍ കടലിലേക്ക് വീണിട്ടുണ്ട്. വലിയ കുഴിപ്പന്‍ തിരമാലകളാണ് ഇവിടങ്ങളില്‍ തീരം കവരുന്നത്. രാത്രിയിലാണ് കൂടുതല്‍ തിരകള്‍ ആഞ്ഞടിക്കുന്നത്. ഓഖി ചുഴലിക്കാറ്റില്‍ കാപ്പിരിക്കാട് മേഖലയില്‍ നാല് വീടുകള്‍ പൂർണമായും കടലെടുത്തിട്ടും തീരം സംരക്ഷിക്കാന്‍ ഒരു വിരലനക്കം പോലും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് പരാതിയുണ്ട്. ഭീതിയോടെയാണ് ഇവിടങ്ങളില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ കഴിയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story