Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഫുട്‌ബാൾ പരിശീലനം

ഫുട്‌ബാൾ പരിശീലനം

text_fields
bookmark_border
ഗുരുവായൂർ: ഇന്ത്യൻ ഫുട്‌ബാൾ ഫെഡറേഷ​െൻറയും കേരള ഫുട്‌ബാൾ ഫെഡറേഷ​െൻറയും അംഗീകാരമുള്ള ഗുരുവായൂർ സ്‌പോർട്‌സ് അക്കാദമിയുടെ ഫുട്‌ബാൾ കോച്ചിങ് ക്യാമ്പിലേക്കുള്ള മൂന്നാംഘട്ട സെലക്ഷൻ ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് ചാവക്കാട് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലാണ് സെലക്ഷൻ. 2002, 2003, 2004, 2005, 2006 വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്കാണ് ഫുട്‌ബാൾ അക്കാദമിയിൽ ചേരാൻ അവസരമുള്ളത്. 2007 നും 2011 നും ഇടയിൽ ജനിച്ച കുട്ടികൾക്ക് സെലക്ഷൻ ഇല്ലാതെ കോച്ചിങ് ക്യാമ്പിൽ ചേരാവുന്നതാണ്. താൽപര്യമുള്ളവർ 8848215588, 8111843088, 9847799499 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ------------------------------------------------------------ ആരോഗ്യരക്ഷ സെമിനാർ ഗുരുവായൂർ: ജീവ ഗുരുവായൂരി​െൻറ ആരോഗ്യരക്ഷ സെമിനാർ കേരള സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്‌സൻ ഡോ. കദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ആർ. മജീദ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ കക്ഷി നേതാവ് ആേൻറാ തോമസ്, ഡോ. അമ്മിണി, ഡോ. പി.എ. രാധാകൃഷ്ണൻ, രവി ചങ്കത്ത്, പി.ഐ. സൈമൺ, യു.എം. ഹുസൈൻ, കെ.കെ. ശ്രീനിവാസൻ, പി.കെ.എസ്. മേനോൻ എന്നിവർ സംസാരിച്ചു. ------------------------------------------------------------ സെമിനാർ ഗുരുവായൂർ: ട്രേഡേഴ്‌സ് കൾച്ചറൽ സ​െൻറർ വനിത ഫോറം സംഘടിപ്പിച്ച വ്യവസായ സംരംഭകത്വ വികസന സെമിനാർ നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.ഡി. ജോൺസൺ അധ്യക്ഷത വഹിച്ചു. അസി. ജില്ല വ്യവസായ ഓഫിസർ ലിനോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. പി.ഐ. ആേൻറാ, സരസ്വതി, റൈനസ്, എ.ബി. ഷാജി, ടി.കെ. പരമേശ്വരൻ, ജാക്വിലിൻ സ്റ്റീഫൻ, ധന്യ ഷാജി, സുജിഷ സലീഷ് എന്നിവർ സംസാരിച്ചു. ----------------------------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story