Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅമ്മമനസ്സി​െൻറ...

അമ്മമനസ്സി​െൻറ ​െകാടും​ക്രൂരത; സിനിമയെ വെല്ലുന്ന തിരക്കഥ

text_fields
bookmark_border
എ.കെ. ഹാരിസ് കണ്ണൂർ: പിണറായി മണ്ണത്താൻവീട്ടിലെ കൂട്ടക്കൊലയുടെ ചുരുളഴിയുേമ്പാൾ മൂക്കത്ത് വിരൽവെക്കുകയാണ് കേരളം. സ്വന്തം ചോരയിൽ പിറന്ന മക്കളോടും ചോറൂട്ടി വളർത്തിയ മാതാപിതാക്കളോടുമുള്ള സൗമ്യയുടെ ചെയ്തികളിലൂടെ സമാനതയില്ലാത്ത കൊടുംക്രൂരതയാണ് പുറത്താവുന്നത്. ദുരൂഹമരണങ്ങളുടെ തുടക്കം ഇൗവർഷം ജനുവരിയിലാണ്. സൗമ്യയുടെ ഒമ്പതുവയസ്സുകാരി മകൾക്ക് ജനുവരി ഏഴിന് കലശലായ വയറുവേദനയും ഛർദിയും. ആദ്യം തലശ്ശേരിയിലെ ആശുപത്രിയിലാക്കിയ കുട്ടിയെ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 21ന് കുട്ടി മരിച്ചു. െഎശ്വര്യയുടെ വേർപാടി​െൻറ നോവുണങ്ങും മുമ്പ് 43ാം ദിവസമായിരുന്നു മണ്ണത്താൻവീട്ടിലെ രണ്ടാമത്തെ മരണം. സൗമ്യയുടെ 65കാരിയായ മാതാവ് കമലക്ക് മാർച്ച് നാലിന് വയറുവേദനയും ഛർദിയും. തലശ്ശേരി മിഷൻ ആശുപത്രിയിലാക്കിയ കമല നാലാംനാൾ മരിച്ചു. കൃത്യം 37ാം ദിവസം മണ്ണത്താൻവീട്ടിൽ മരണം മൂന്നാമതുമെത്തി. ഇക്കുറി സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണൻ. 76കാരനായ ഇദ്ദേഹത്തെ ഏപ്രിൽ പത്തിനാണ് തലശ്ശേരി സഹകരണ ആശുപത്രിയിലാക്കിയത്. നാലാംനാൾ അന്ത്യശ്വാസം വലിച്ചു. സൗമ്യചോനാടം അണ്ടിക്കമ്പനിയിൽ ജോലിചെയ്ത കാലത്ത് പരിചയപ്പെട്ട കിഷോർ എന്നയാൾക്കൊപ്പമായിരുന്നു താമസം. ഏതാനും വർഷങ്ങൾ ഒന്നിച്ചു താമസിച്ചുവെങ്കിലും ഇവർ നിയമപരമായി വിവാഹംചെയ്തിട്ടില്ല. രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ച സമയത്ത് ഇരുവരും പിണങ്ങി. ശേഷം സൗമ്യക്ക് അടുപ്പക്കാരായി പലരും വീട്ടിലെത്തി. അത്തരം ബന്ധങ്ങൾക്ക് തടസ്സമായതാണ് മകളെയും മാതാപിതാക്കളെയും ഇല്ലാതാക്കാൻ സൗമ്യയെ പ്രേരിപ്പിച്ചത്. കൊല്ലപ്പെടുന്നതിന് ഏതാനും ദിവസങ്ങൾ മുമ്പ് െഎശ്വര്യ രാത്രി ഉറക്കമുണർന്നു. മുറിയിൽ അമ്മക്കൊപ്പം മറ്റുരണ്ടുപേരെ കണ്ട കുട്ടി നിലവിളിച്ചു. അന്ന് കുഞ്ഞിനെ തല്ലിയുറക്കിയ സൗമ്യ മകളെ ഇല്ലാതാക്കാൻ തീരുമാനിച്ചു. എലിവിഷം നൽകി മകളെ കൊന്നത് പേക്ഷ, ആരും സംശയിച്ചില്ല. അതുകൊണ്ടാണ് അതേവഴി തന്നെ അമ്മയെയും അച്ഛനെയും വകവരുത്തിയത്. അമ്മക്ക് മീൻകറിയിലും അച്ഛന് രസത്തിൽ കലർത്തിയുമാണ് വിഷം നൽകിയത്. മറ്റു മൂന്നുപേരുടെയും ജീവനെടുത്ത അതേ ഛർദിയും വയറുവേദനയുമാണ് 2012ൽ മറ്റൊരു മകളായ ഒന്നരവയസ്സുകാരി കീർത്തനയുടെ ജീവനെടുത്തത്. മംഗലാപുരത്തെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സാഹചര്യം വെച്ചുനോക്കുേമ്പാൾ കൊലപാതകം സംശയിക്കാം. അന്ന് പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലാത്തതിനാൽ ശാസ്ത്രീയമായ തെളിവുകളൊന്നും പൊലീസിന് മുന്നിലില്ല. എന്നാൽ, കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ് സൗമ്യ. BOX വഴിത്തിരിവായി മുഖ്യമന്ത്രിയുടെ സന്ദർശനം; ചുരുളഴിച്ച് പൊലീസ് കണ്ണൂർ: വിഷു തലേന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സൗമ്യയുടെ വീട്ടിലെത്തുന്നതാണ് കേസിൽ വഴിത്തിരിവാകുന്നത്. സ്വന്തം നാട്ടിലെ മരണവീട്ടിൽ അനുശോചനം അറിയിക്കാനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പരിസരവാസികളിൽ ചിലർ രഹസ്യവിവരങ്ങൾ പങ്കുവെച്ചു. സംഭവം ഗൗരവമായെടുത്ത് അന്വേഷിക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകി. മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങിയതോടെ സൗമ്യ വെട്ടിലായി. പിടിച്ചുനിൽക്കാനായി കരുക്കൾ നീക്കി. മുഖ്യമന്ത്രി വീട്ടിൽ വന്നുപോയതിന് മൂന്നാംനാൾ സൗമ്യ ഛർദിയും വയറുവേദനയും ബാധിച്ച് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് അത്തരമൊരു തന്ത്രമായിരുന്നു. വിഷം കുറഞ്ഞ അളവിൽ മാത്രം കഴിച്ച സൗമ്യ, മാതാപിതാക്കളുടെയും മക്കളുടെയും ജീവനെടുത്ത അപൂർവരോഗം തന്നെയും ബാധിച്ചുവെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് ഇത് ആദ്യമേ മനസ്സിലാക്കി. ആശുപത്രിയിൽ കഴിഞ്ഞ സൗമ്യക്ക് കാവൽ ഏർപ്പെടുത്തി. പുറത്ത് സൗമ്യയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. അതിനിടെ, കുഞ്ഞിക്കണ്ണൻ, കമല, െഎശ്വര്യ എന്നിവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനയിൽ മരണം വിഷം ഉള്ളിൽചെന്നാണെന്ന് വ്യക്തമായതും നിർണായകമായി. ഇതോടെ സംഭവം െകാലപാതകമെന്ന് ഉറപ്പിച്ചു. സംശയം സൗമ്യയെ തന്നെയായിരുന്നു. എന്നാൽ, ദൃക്സാക്ഷികളില്ല, ഉറച്ച സാഹചര്യ തെളിവുകളുമില്ല. ഇൗ ഘട്ടത്തിൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത സൗമ്യയെ പൊലീസ് ചോദ്യം ചെയ്തു. തലശ്ശേരി െറസ്റ്റ്ഹൗസിൽ രാവിലെ തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി വൈകിയും നീണ്ടു. അവസാനംവരെ പിടിച്ചുനിന്ന സൗമ്യ ഒരുഘട്ടത്തിൽ കുറ്റം തെളിയിക്കാൻ പൊലീസിനെ വെല്ലുവിളിക്കുകവരെ ചെയ്തുവെന്ന് അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. സൗമ്യയുമായി അടുപ്പമുള്ളവരെ ഹാജരാക്കിയും ഫോൺരേഖകളും മറ്റും വെച്ചും ചോദ്യംചെയ്യൽ മുറുക്കിയതോടെ സൗമ്യയുടെ പ്രതിരോധം തകർന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് സൗമ്യ കുറ്റസമ്മതം നടത്തുേമ്പാൾ ചോദ്യംചെയ്യൽ 11 മണിക്കൂർ പിന്നിട്ടിരുന്നു. ഒരു മകളെയും മാതാപിതാക്കളെയും വിഷം നൽകി കൊന്ന രീതി വിവരിച്ച സൗമ്യ പേക്ഷ, 2012ൽ മരിച്ച ആദ്യമകൾ കീർത്തനയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story