Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകേന്ദ്രം അംഗീകരിച്ചു;...

കേന്ദ്രം അംഗീകരിച്ചു; ഇന്ദു മൽഹോത്ര സുപ്രീംകോടതി ജഡ്​ജി

text_fields
bookmark_border
ന്യൂഡൽഹി: മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു. വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം ഇന്ദു മൽഹോത്രക്കൊപ്പം നിർദേശിച്ച ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം. ജോസഫി​െൻറ നിയമനം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്. മൂന്നു മാസം മുമ്പാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരടങ്ങിയ കൊളീജിയം ഇരുവരുടെയും പേരുകൾ നിർദേശിച്ചത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ദുവി​െൻറ നിയമനത്തിന് പച്ചക്കൊടി നൽകി ഏപ്രിൽ രണ്ടാം വാരം നിയമ മന്ത്രാലയം ഇവരുടെ ഫയൽ വിശദ പരിശോധനക്ക് രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിരുന്നു. ഇതി​െൻറ തുടർച്ചയായാണ് ഒടുവിൽ നിയമനം. സുപ്രീംകോടതി അഭിഭാഷകയായിരിക്കെ ജഡ്ജിയായി നിയമനം ലഭിക്കുന്ന പ്രഥമ വനിതയാവുകയാണ് ഇന്ദു മൽഹോത്ര. നിലവിൽ ആർ. ഭാനുമതി മാത്രമാണ് സുപ്രീംകോടതിയിലെ വനിത പ്രാതിനിധ്യം. ഇന്ദു മൽഹോത്രക്കു മുമ്പ് ആറു വനിതകളാണ് സ്വതന്ത്ര ഇന്ത്യയിൽ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കപ്പെട്ടത്. 1989ൽ ജസ്റ്റിസ് ഫാത്തിമ ബീവിയാണ് സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി. ജസ്റ്റിസുമാരായ സുജാത മനോഹർ, റുമ പാൽ, ജ്ഞാൻ സുധ മിശ്ര, രഞ്ജന ദേശായി എന്നിവരാണ് മറ്റുള്ളവർ.
Show Full Article
TAGS:LOCAL NEWS 
Next Story