Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനെല്ല് ലോറിയിൽ...

നെല്ല് ലോറിയിൽ കയറ്റുന്നത് തടഞ്ഞ കേസിൽ ചുമട്ടുതൊഴിലാളികൾക്ക്​ തടവും പിഴയും

text_fields
bookmark_border
കുന്നംകുളം: നെൽകർഷകൻ സ്വന്തം ലോറിയിൽ നെല്ല് കയറ്റുന്നത് തടയുകയും ആയുധമുപയോഗിച്ച് പരിക്കേൽപിക്കുകയും ചെയ്ത കേസിൽ മൂന്ന് ചുമട്ടുതൊഴിലാളികൾക്ക് തടവും പിഴയും. കാട്ടകാമ്പാൽ സ്വദേശികളായ തലേക്കര ശ്രീനിവാസൻ (58), പുളിക്കത്തറ ബാലൻ (36), പുളിക്കത്തറ സതീശൻ (33) എന്നിവരെയാണ് ആറുമാസം തടവിനും ആയിരം രൂപ പിഴയടക്കാനും കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. കേസിലെ മറ്റൊരു പ്രതി കാട്ടകാമ്പാൽ സ്വദേശി ശ്രീധരൻ വിചാരണക്കിടെ മരണപ്പെട്ടിരുന്നു. കാട്ടകാമ്പാൽ ഏഴിക്കോട് സുരേന്ദ്രൻ, നടുവിൽപ്പാട്ട് ശ്രീധരൻ, രാജു എന്നിവരെ ആക്രമിച്ച കേസിലാണ് ശിക്ഷ. 2008 ഏപ്രിൽ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. കൃഷി ചെയ്ത നെല്ല് പാടത്തുനിന്ന് ലോറിയിൽ സ്വന്തമായി കയറ്റിക്കൊണ്ടുപോകാൻ സുരേന്ദ്രൻ ഹൈകോടതിയിൽനിന്ന് ഉത്തരവ് സമ്പാദിച്ചിരുന്നു. നേരത്തെ പൊലീസ് സാന്നിധ്യത്തിലാണ് ലോറിയിൽ നെല്ല് കയറ്റിയിരുന്നത്. സംഭവ ദിവസം സുരേന്ദ്രൻ സുഹൃത്തുക്കളായ ശ്രീധരൻ, രാജു എന്നിവരോടൊപ്പം നെല്ല് കയറ്റുമ്പോഴാണ് ചുമട്ടുതൊഴിലാളികൾ എത്തി തടസ്സപ്പെടുത്തുകയും കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് ശ്രീധര​െൻറ മുഖത്ത് പരിക്കേൽപിക്കുകയും ചെയ്തത്. ചുമട്ടുതൊഴിലാളികളെ ആക്രമിച്ചുവെന്ന കേസിൽ ഏഴിക്കോട് സുരേന്ദ്രൻ, നടുവിൽപ്പാട്ട് ശ്രീധരൻ, രാജു എന്നിവരെ കോടതി വെറുതെ വിട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story