Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകുന്നംകുളം നഗരസഭയിലെ...

കുന്നംകുളം നഗരസഭയിലെ 22 കുളങ്ങള്‍ വൃത്തിയാക്കാന്‍ നടപടി

text_fields
bookmark_border
കുന്നംകുളം: നഗരസഭയിലെ 22 കുളങ്ങള്‍ വൃത്തിയാക്കാന്‍ തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തുന്നു. മേയ് 15ന് മുമ്പ് കുളങ്ങളിലെ ചളിയും മണ്ണും നീക്കുകയാണ് ലക്ഷ്യം. 400 ഓളം തൊഴിലുറപ്പ് തൊഴിലാളികളെ ഇതിന് വേണ്ടി പ്രയോജനപ്പെടുത്തും. വിവിധ ഭാഗങ്ങളിലെ കുളങ്ങള്‍ ഒരേ സമയം വൃത്തിയാക്കും. ഓരോ പ്രദേശത്തെയും ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണവും തേടുന്നുണ്ട്. കുളങ്ങളെ ബന്ധിപ്പിക്കുന്ന നീര്‍ച്ചാലുകളും തോടുകളും മഴക്കാലത്തിന് മുമ്പ് വൃത്തിയാക്കും. ഇതി​െൻറ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം നഗരസഭയില്‍ ചേര്‍ന്നു. ചെയര്‍പേഴ്‌സൻ സീത രവീന്ദ്രന്‍, സെക്രട്ടറി കെ.കെ. മനോജ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കിഴൂര്‍ പാടത്ത് കുപ്പിപെറുക്കല്‍ കുന്നംകുളം: കിഴൂര്‍ തിരുത്തിക്കാട് പാടശേഖരം കൃഷിക്ക് അനുയോജ്യമാക്കുന്നതി​െൻറ ഭാഗമായി നാട്ടുകാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച കുപ്പിപെറുക്കല്‍ നടത്തും. കര്‍ഷകരെ സഹായിക്കുന്നതി​െൻറ ഭാഗമായാണ് സന്നദ്ധ സേവനം. വര്‍ഷങ്ങളായി തരിശ് കിടക്കുന്ന പാടമാണിത്. ട്രാക്ടര്‍ ഇറക്കി പൂട്ടി നിലം ഒരുക്കുേമ്പാൾ കുപ്പികള്‍ പൊട്ടി കർഷകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നത് ഒഴിവാക്കാനാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story