Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപരിക്ക്​ ഒരാനയെ...

പരിക്ക്​ ഒരാനയെ തിരിച്ചയച്ചു; ഒന്നിനെ മാറ്റി നിർത്തി

text_fields
bookmark_border
തൃശൂർ: തൃശൂർ പൂരം തിരുവമ്പാടി വിഭാഗത്തിനായി കൊണ്ടുവന്ന ആനകളിൽ ഫിറ്റ്നസ് പരിശോധനക്കുശേഷം ഒന്നിനെ തിരിച്ചയച്ചു. ഒന്നിനെ മാറ്റി നിർത്തി. രാത്രി ഒമ്പതരയോടെ പരിശോധന അവസാനിപ്പിച്ചു. ബുധനാഴ്ച്ച രാവിലെ തുടരും. ശിവകാശി കണ്ണൻ എന്ന ആനയെയാണ് തിരിച്ചയച്ചത്. പരിശോധനയിൽ കണ്ണിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായി. മുറിവും പരിക്കും ഉള്ളവയെയും പ്രശ്ക്കാരായവയെയും എഴുന്നള്ളിപ്പിൽ പെങ്കടുപ്പിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ഇൗ പശ്ചാത്തലത്തിൽ ഇത്തവണ പരിശോധന കൂടുതൽ കർശനമാക്കുകയായിരുന്നു. ശബരി സൂര്യനാഥിനെയാണ് സംശയം തോന്നി മാറ്റി നിർത്തിയത്. ആനയെ ബുധനാഴ്ച്ച വീണ്ടും പരിശോധിക്കും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളിൽ നിന്നായി ചൊവ്വാഴ്ച്ച 78 ആനകളെയാണ് പരിശോധിച്ചത്. ഘടക ക്ഷേത്രങ്ങളിലെ ആനകളെയും പരിശോധിച്ചു. പാറമേക്കാവി​െൻറ പട്ടികയിലുള്ള 40ഉം തിരുവമ്പാടിയുടെ പട്ടികയിലുള്ള 38ഉം ആനകളെയാണ് പരിശോധിച്ചത്. ഇതാദ്യമായി കണ്ണൂർ, തിരുവനന്തപുരം ജില്ലകളിൽ നിന്ന് പൂരത്തിന് ആനകളെത്തി.
Show Full Article
TAGS:LOCAL NEWS 
Next Story